സ്വർണവില പുതിയ റെക്കോർഡിട്ടു; 59,000 ൽ തൊട്ടു തൊട്ടില്ല…

Written by Web Desk1

Published on:

എറണാകുളം (Eranakulam) : റെക്കോർഡുകൾ വീണ്ടും ഭേദിച്ച് സ്വർണ വില പുതിയ ഉയരത്തിൽ. ഇന്ന് ഒറ്റയടിക്ക് വർദ്ധിച്ചത് 520 രൂപയാണ്. ഇതോടെ ഒരു പവന് 58,880 എന്ന റെക്കോർഡ് വിലയിലെത്തി. ഗ്രാമിന് 65 രൂപയാണ് കൂടിയത്. ഒരു ഗ്രാം സ്വർണത്തിന്റെ ഇന്നത്തെ വില 7, 360 രൂപയാണ്.

നേരത്തെ 58,720 രൂപയായി ഉയർന്ന് സ്വർണവില പിന്നീടുള്ള രണ്ട് ദിവസങ്ങളിൽ വില കുറയുന്ന കാഴ്ചയാണ് കണ്ടത്. ഒക്ടോബർ പത്തിനായിരുന്നു ഈ മാസത്തെ ഏറ്റവും കുറഞ്ഞ സ്വർണനിരക്ക്. അന്ന് 56,000 രൂപയായിരുന്നു ഒരുപവൻ സ്വർണത്തിന്റെ വില. ഈ പോക്ക് തുടരുകയാണെങ്കിൽ അടുത്ത ആഴ്ച തന്നെ 60,000 കടക്കും എന്നാണ് റിപ്പോർട്ട്.

ഡിസംബറോടെ സ്വർണം ഗ്രാമിന് 7550 മുതൽ 8000 രൂപ വരെ വിലയെത്തുമെന്നാണ് അനലിസ്റ്റുകളുടെ പ്രതീക്ഷ. ഇതുവരെയുള്ള കണക്കുകൾ പ്രകാരം കഴിഞ്ഞ വർഷത്തെ അപേക്ഷിച്ച് സ്വർണ വിലയിൽ ഈ വർഷം 29 ശതമാനത്തിന്റെ വർധനയുണ്ടായിട്ടുണ്ട്. കഴിഞ്ഞ വർഷം സ്വർണത്തിന് 20 ശതമാനത്തിന്റെ വർധനയാണ് രേഖപ്പെടുത്തിയത്.

See also  ‘മൂർഖൻ പാമ്പ് കറി റെഡി’; ഫിറോസ് ചുട്ടിപ്പാറയുടെ പുതിയ വീഡിയോയ്‌ക്ക് രൂക്ഷ വിമർശനം….

Related News

Related News

Leave a Comment