തൃശൂര്‍: വീട്ടിലെ അറ്റകുറ്റ പണികള്‍ക്കായി ലോറിയില്‍ കൊണ്ട് വന്ന കല്ലിറക്കുന്നതിനിടയില്‍ നോക്കുകൂലി ആവശ്യപ്പെട്ട് കുറച്ച് യൂണിയന്‍ തൊഴിലാളികള്‍ എത്തിയതാണ് സംഭവം. ഇവര്‍ വരുന്നത് കണ്ടതും ആ വീട്ടിലെ ദമ്പതികള്‍ തന്നെ സ്വന്തമായി കല്ലുകള്‍ ചുമന്നിറക്കി.
ഇത് കണ്ടതും അന്തം വിട്ട തൊഴിലാളികള്‍ വന്ന കാര്യം തന്നെ മറന്നുപോയി. ഒടുവില്‍ വീട്ടമ്മ കല്ല് ഇറക്കി തീരുന്നതുവരെ അവിടെ നോക്കുകുത്തിയായി തൊഴിലാളികള്‍ തമ്പ് അടിച്ചു. ദമ്പതികളുടെ പ്രവര്‍ത്തിയില്‍ നാട്ടുകാര്‍ അഭിനന്ദിക്കുകയും ചെയ്തു.
അതേസമയം, തിരുവനന്തപുരം സെന്‍ട്രല്‍ സ്റ്റേഡിയത്തില്‍ കൊണ്ടുവന്ന സാധനങ്ങള്‍ ലോറിയില്‍ നിന്നും ഇറക്കാതെ കരാറുകാരന്‍നിന്നും 15,000 രൂപ നോക്കു കൂലി വാങ്ങിയ സംഭവത്തില്‍ കരാറുകാരന്‍ മന്ത്രി വി.ശിവന്‍കുട്ടിക്ക് നല്‍കിയ പരാതിയുടെ അടിസ്ഥാനത്തില്‍ തൊഴില്‍ വകുപ്പ് ജീവനക്കാര്‍ സ്ഥലത്തെത്തി അന്വേഷണം നടത്തി. ശേഷം തൊഴിലാളികള്‍ നോക്കൂകൂലി വാങ്ങിയെന്ന് വ്യക്തമാതോടെയാണ് നടപടിക്ക് മന്ത്രി നിര്‍ദ്ദേശം നല്‍കുകയും ചെയ്തു.