കീഴടങ്ങാൻ പാർട്ടി നിർദ്ദേശമോ? പി.പി ദിവ്യയെ അറസ്റ്റ് ചെയ്യാൻ അന്വേഷണ സംഘത്തിന്റെ നീക്കം; തീരുമാനം ഉടൻ

Written by Taniniram

Published on:

കണ്ണൂര്‍: എഡിഎം നവീന്‍ ബാബുവിന്റെ മരണത്തില്‍ കണ്ണൂര്‍ മുന്‍ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് പി.പി ദിവ്യയുടെ അറസ്റ്റിന് നീക്കം. പ്രത്യേക അന്വേഷണ സംഘം കണ്ണൂര്‍ ഡിഐജി ഓഫീസില്‍ ഉടന്‍ യോഗം ചേരും. അതേസമയം ഒളിവില്‍ തുടരുന്ന ദിവ്യയെ ചോദ്യം ചെയ്യാന്‍ പൊലീസിന് സാധിച്ചിട്ടില്ല. നവീന്‍ ബാബുവിന്റെ മരണത്തില്‍ ആത്മഹത്യാ പ്രേരണക്കുറ്റം ചുമത്തിയാണ് ദിവ്യക്കെതിരെ കേസെടുത്തിരിക്കുന്നത്.
അറസ്റ്റു ചെയ്യാത്തതില്‍ പ്രതിഷേധം ശക്തമാകുമ്പോള്‍ ഒളിവില്‍ കഴിയുന്ന പിപി ദിവ്യ പുതിയ അന്വേഷണ സംഘത്തിന് മുന്നില്‍ ഇന്ന് കീഴടങ്ങാന്‍ സാദ്ധ്യതയുണ്ടെന്നാണ് വിവരം. ആത്മഹത്യാ പ്രേരണക്കേസില്‍ മുന്‍കൂര്‍ ജാമ്യം ലഭിക്കാനുള്ള സാദ്ധ്യത കുറവാണെന്ന് ദിവ്യയ്ക്ക് നിയമോപദേശം കിട്ടിയെന്നറിയുന്നു. സിപിഎമ്മും കീഴടങ്ങാന്‍ ദിവ്യയ്ക്ക് നിര്‍ദ്ദേശം നല്‍കിയെന്നാണ് സൂചന. ദിവ്യയ്ക്കെതിരെ ഗൗരവത്തിലുള്ള പാര്‍ട്ടി നടപടിയും വരും. അന്വേഷണത്തിന് പ്രത്യേക അന്വേഷണ സംഘത്തെ രൂപീകരിച്ച് ആഭ്യന്തര വകുപ്പ് കഴിഞ്ഞ ദിവസം ഉത്തരവിറക്കിയിരുന്നു. ഇപി ജയരാജനും പി ജയരാജനും എംവി ജയരാജനും ഈ കേസില്‍ ദിവ്യയ്ക്ക് എതിരാണ്. ദിവ്യയ്ക്കെതിരെ നടപടിയും അറസ്റ്റും ഉണ്ടാകണമെന്നതാണ് അവരുടെ ആവശ്യം. ഇത് കൂടി പരിഗണിച്ചാണ് കീഴടങ്ങാന്‍ സിപിഎം നിര്‍ദ്ദേശം നല്‍കിയത്.

എന്നാല്‍ സിപിഎം നിര്‍ദ്ദേശം ദിവ്യ തള്ളാനും സാധ്യതയുണ്ട്. എല്ലാ നിയമ വഴിയും നോക്കിയ ശേഷം മാത്രം അറസ്റ്റു വരിച്ചാല്‍ മിതയെന്ന ഉപദേശവും ദിവ്യയ്ക്കുണ്ട്. അതിനിടെ തലശ്ശേരി കോടതിയില്‍ നിന്നും എതിരായി ഉത്തരവുണ്ടായാല്‍ ദിവ്യയെ പോലീസ് ഉടന്‍ അറസ്റ്റു ചെയ്യുമെന്ന സന്ദേശവും ബന്ധപ്പെട്ട കേന്ദ്രങ്ങള്‍ നല്‍കിയിട്ടുണ്ട്.

See also  അയൽവാസിയുടെ കുത്തേറ്റ് ചികിത്സയിൽ കഴിഞ്ഞയാൾ മരിച്ചു

Related News

Related News

Leave a Comment