Home ENTERTAINMENT കൊച്ചിയിൽ ജിപിയും ഗോപികയും പുതിയ വീട് സ്വന്തമാക്കി…

കൊച്ചിയിൽ ജിപിയും ഗോപികയും പുതിയ വീട് സ്വന്തമാക്കി…

0
കൊച്ചിയിൽ ജിപിയും ഗോപികയും പുതിയ വീട് സ്വന്തമാക്കി…

മിനിസ്ക്രീൻ അവതാരകനായും സിനിമകളിലൂടെയും പ്രേക്ഷകരുടെ ഇഷ്ടം നേടിയ താരമാണ് ഗോവിന്ദ് പദ്മസൂര്യ എന്ന ജിപി. അടുത്തിടെ മിനിസ്ക്രീൻ അഭിനേതാവായ ഗോപികയുമായുള്ള ജിപിയുടെ വിവാഹം സമൂഹമാധ്യമത്തിൽ നിറഞ്ഞുനിന്നിരുന്നു. ഇപ്പോഴിതാ ജീവിതത്തിലെ പുതിയ സന്തോഷം സമൂഹമാധ്യമത്തിലൂടെ പങ്കുവച്ചിരിക്കുകയാണ് ജിപി. കൊച്ചി മറൈൻഡ്രൈവിൽ ഇരുവരും ഒരു ആഡംബര ഫ്ലാറ്റ് വാങ്ങി താമസമാക്കിയിരിക്കുകയാണ്. വിവാഹനിശ്ചയത്തിന്റെ ഒന്നാം വാർഷികത്തിലാണ് ദമ്പതികൾ പുതിയ ഫ്ലാറ്റ് വാങ്ങിയത് എന്ന കൗതുകവുമുണ്ട്.

ഞങ്ങൾ മറൈൻ ഡ്രൈവിൽ പുതിയ ഒരു ഫ്ലാറ്റ് വാങ്ങി. ജീവിതത്തിലെ ഈ പുതിയ തുടക്കത്തിൽ എല്ലാവരുടെയും അനുഗ്രഹം തേടുന്നു. എല്ലാവരുടെയും സ്നേഹത്തിനും കരുതലിനും നന്ദി. ജിപി സമൂഹമാധ്യമത്തിൽ കുറിച്ചു.

കൊച്ചിക്കായലിന്റെ മനോഹരകാഴ്ചകൾ ആസ്വദിക്കാൻ സാധിക്കുംവിധമാണ് ഫ്ലാറ്റ് ഒരുക്കിയിരിക്കുന്നത്. ഇരുപത്തിയേഴാം നിലയിലാണ് ജിപിയുടെയും ഗോപികയുടെയും പുതിയ ഫ്ലാറ്റ്. ഗോപുര എന്നാണ് വീടിന് പേര് നൽകിയിരിക്കുന്നത്. ഗോവിന്ദ്, ഗോപിക എന്നീ പേരുകൾ കൂട്ടിച്ചേർത്താണ് വീടിന് പേരിട്ടത് എന്ന് ഇരുവരും പറയുന്നു. അടുത്തിടെ നടി ഹണിറോസും മറൈൻ ഡ്രൈവിൽ പുതിയ ആഡംബര ഫ്ലാറ്റ് സ്വന്തമാക്കിയിരുന്നു.

പാലക്കാട് പട്ടാമ്പിയിലാണ് ജിപിയുടെ തറവാട്. ഈ വീടിന്റെ വിശേഷങ്ങൾ സ്വപ്നവീടിലൂടെ പ്രേക്ഷകർക്ക് പരിചയപ്പെടുത്തിയിരുന്നു. വിഡിയോ കാണാം.

LEAVE A REPLY

Please enter your comment!
Please enter your name here