ഗവർണറുടെ പത്തനംതിട്ട സന്ദർശനത്തിൽ പ്രോട്ടോകോൾ ലംഘിച്ചതായി ആരോപണം; പോലീസ് ഉദ്യോഗസ്ഥർക്ക് കാരണം കാണിക്കൽ നോട്ടീസ്

Written by Taniniram

Published on:

പത്തനംതിട്ട: ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാനെ പ്രോട്ടോകോള്‍ പ്രകാരം സ്വീകരിക്കാത്തതിനെ തുടര്‍ന്ന് പൊലീസ് ഉദ്യോഗസ്ഥര്‍ക്ക് കാരണം കാണിക്കല്‍ നോട്ടീസ് അയച്ചു. പത്തനംതിട്ടയില്‍ ഗവര്‍ണറെ സ്വീകരിക്കാന്‍ ചുമതലയുണ്ടായിരുന്ന ഉദ്യോഗസ്ഥര്‍ക്കാണ് കാരണം കാണിക്കല്‍ നോട്ടീസ് നല്‍കിയത്. പ്രോട്ടോകോള്‍ പ്രകാരമുള്ള ബ്യൂഗിള്‍ ഇല്ലാത്തതിനെ തുടര്‍ന്നാണ് നടപടി.

ആത്മഹത്യ ചെയ്ത കണ്ണൂര്‍ എഡിഎം നവീന്‍ ബാബുവിന്റെ കുടുംബത്തെ സന്ദര്‍ശിക്കാന്‍ എത്തിയപ്പോഴായിരുന്നു സംഭവം. ഗവര്‍ണറെ ഗാര്‍ഡ് ഓഫ് ഓണര്‍ നല്‍കി സ്വീകരിച്ചെങ്കിലും പ്രോട്ടോകോള്‍ പ്രകാരമുള്ള ബ്യൂഗിള്‍ ഒഴിവാക്കിയിരുന്നു. ബ്യൂഗിള്‍ ഇല്ലാത്തതിനാല്‍ ഗവര്‍ണര്‍ സല്യൂട്ട് സ്വീകരിച്ചിരുന്നില്ല. സംഭവത്തില്‍ രാജ്ഭവന്‍ അതൃപ്തി അറിയിച്ചിരുന്നു.ഇതിന് പിന്നാലെയാണ് ഗാര്‍ഡ് ഓഫ് ഓണര്‍ ചുമതലയിലുണ്ടായിരുന്ന പൊലീസ് ഉദ്യോഗസ്ഥര്‍ക്ക് കാരണം കാണിക്കല്‍ നോട്ടീസ് അയച്ചത്.

See also  സൂര്യക്കും ആര്യയ്ക്കും കൈത്താങ്ങായി സുരേഷ്​ഗോപി!

Related News

Related News

Leave a Comment