രാഹുലിന്റെ പിന്‍ഗാമിയാകാന്‍ വയനാട്ടില്‍ പ്രിയങ്കാഗാന്ധി ഇന്ന് നാമ നിര്‍ദേശ പത്രിക നല്‍കും. വരണാധികാരിയായ വയനാട് ജില്ലാ കലക്ടര്‍ ഡി. ആര്‍.മേഘശ്രീ മുമ്പാകെ 12 മണിയോടെയാണ് പത്രികാ സമര്‍പ്പണം. പ്രിയങ്കാഗാന്ധിയുടെ നാമനിര്‍ദ്ദേശ പത്രിക സമര്‍പ്പണം വന്‍ ആഘോഷമാക്കാനുളള തയ്യാറെടുപ്പിലാണ് കോണ്‍ഗ്രസ്. കല്‍പ്പറ്റയില്‍ പതിനായിരങ്ങളെ അണിനിരത്തിയുള്ള റോഡ് ഷോയ്ക്ക് ശേഷമാണ് പത്രിക സമര്‍പ്പിക്കുക. പ്രിയങ്കയ്‌ക്കൊപ്പം എ.ഐ.സി.സി അധ്യക്ഷന്‍ മല്ലികാര്‍ജുന്‍ ഖര്‍ഗയും സോണിയാ ഗാന്ധിയും അടക്കം പ്രമുഖര്‍ സാക്ഷിയാകും. കര്‍ണാടക, തെലങ്കാന, ഹിമാചല്‍ പ്രദേശ് മുഖ്യമന്ത്രിമാരും കര്‍ണാടക ഉപ മുഖ്യമന്ത്രി ഡി.കെ.ശിവകുമാറും കല്‍പ്പറ്റയിലെത്തും. രാവിലെ 11 മണിയോടെ പുതിയ ബസ്റ്റാന്റ് പരിസരത്ത് നിന്ന് ആരംഭിച്ചു കല്‍പ്പറ്റ മഹാറാണി വസ്ത്രാലയ പരിസരത്ത് സമാപിക്കും വിധമാണ് റോഡ് ഷോ.
മൈസൂരില്‍ നിന്ന് ബത്തേരിയിലെ റിസോര്‍ട്ടിലേക്കുള്ള യാത്രയ്ക്കിടെ പ്രിയങ്കഗാന്ധി വോട്ടറുടെ വീട്ടില്‍ അപ്രതീക്ഷിത സന്ദര്‍ശനം നടത്തി. കരുമാന്‍കുളം ത്രേ്യസ്യയുടെ വീട്ടിലേക്കാണ് പ്രിയങ്ക എത്തിയത്.