റേഷൻ കാർഡുകളിലെ ഈ മാറ്റം അത്യാവശ്യം; വൈകിയാൽ പിഴ…

Written by Web Desk1

Published on:

കോഴിക്കോട് (Kozhikkodu) : ജില്ല സിവിൽ സപ്ലൈസ് വകുപ്പ് (District Civil Supplies Department) റേഷൻ കാർഡുകളിൽ മാറ്റങ്ങൾ വരുത്താൻ ഉടമകൾക്ക് നിർദേശം നൽകി. മഞ്ഞ, പിങ്ക്, നീല റേഷൻ കാർഡുകളിൽ മരിച്ച അംഗങ്ങളുടെ പേരുണ്ടെങ്കിൽ അവ നീക്കം ചെയ്യണമെന്നാണ് നിർദേശം.

കേരളത്തിന് പുറത്തുള്ളവരുടെ പേരുകളും അറിയിക്കണമെന്നാണ് നിർദേശം. എൻആർകെ പട്ടികയിലേക്ക് മാറ്റാൻ താലൂക്ക് ഓഫീസറെ സമീപിച്ചാലും മതിയെന്നാണ് നിർദേശം. മരിച്ചവരുടെ പേരുകൾ അക്ഷയ കേന്ദ്രങ്ങൾ വഴി റേഷൻ കാർഡിൽ നിന്നും നീക്കം ചെയ്യാനാവുമെന്നും കേരളത്തിന് പുറത്തുള്ളവരുടെ വിവരങ്ങൾ എൻആർകെ പട്ടികയിലേക്ക് മാറ്റാൻ കഴിയുമെന്നും ജില്ല സിവിൽ സപ്ലൈസ് വകുപ്പ് (District Civil Supplies Department) വ്യക്തമാക്കി.

വൈകിയാൽ ഇത്രയും നാൾ അനധികൃതമായി വാങ്ങിയ ഭക്ഷ്യധാന്യങ്ങളുടെ വില പിഴയായി ഈടാക്കുമെന്നും ജില്ല സിവിൽ സപ്ലൈസ് വകുപ്പ് (District Civil Supplies Department) അറിയിച്ചു. റേഷൻ കാർഡ് മസ്റ്ററിംഗ് പൂർത്തിയാക്കാനുള്ളവരുടെ വ്യക്തമായ കണക്ക് ലഭിക്കാത്ത സാഹചര്യത്തിലാണ് പുതിയ നടപടി.

കോഴിക്കോട് ജില്ലയിൽ മഞ്ഞ, പിങ്ക് കാർഡുകളിലായി 13,70,046 അംഗങ്ങളാണുള്ളത്. ഇതിൽ മസ്റ്ററിംഗ് പൂർത്തിയാക്കിയത് 83 ശതമാനമാണ്. ബാക്കി മസ്റ്ററിംഗ് പൂർത്തിയാക്കത്തവർ ജീവിച്ചിരിക്കുന്നവരാണോ മരിച്ചവരാണോ വിദേശത്തുള്ളവരാണോ എന്ന കാര്യത്തിൽ വ്യക്തതയില്ല. മസ്റ്ററിംഗ് നടത്തിയവർക്കാണ് ഭാവിയിൽ റേഷൻ വിഹിതം ലഭ്യമാവുക.

See also  വീണ്ടും കൊച്ചിയിൽ പീഡനം; മൂന്നാം ക്ലാസുകാരിയെ പീഡിപ്പിച്ച അധ്യാപകനെ രക്ഷിക്കാൻ പോലീസിൻ്റെ ശ്രമം

Related News

Related News

Leave a Comment