ഉള്ളി അരിയുമ്പോള്‍ കണ്ണ് നീറുന്നത് പതിവ് സംഭവമാണല്ലോ. അങ്ങനെ ഉണ്ടാകാതിരിക്കാന്‍ ഇതൊക്കെ ഒന്ന് പരീക്ഷിച്ച് നോക്കിയാലോ…
- ഇനി ഉള്ളി അരിയുന്നതിന് മുമ്പ് ഉള്ള് ഫ്രിഡ്ജില്‍ വെച്ച് ഫ്രീസ് ചെയ്തെടുക്കാം. അതിന് ശേഷം അരിയാം.
- ഉള്ളി തണുത്ത വെള്ളത്തില്‍ കഴുകിയ ശേഷം മാത്രം അരിയുക.
- ഉള്ളി അരിയുമ്പോള്‍ മൂര്‍ച്ചയേറിയ കത്തി ഉപയോഗിക്കുക. അപ്പോള്‍ വളരെ കുറഞ്ഞ ഉള്ളി നീര് മാത്രമേ പുറത്ത് വരികയുള്ളൂ.
- വേര് ഭാഗം അവസാനം മുറിക്കുക. ഉള്ളിയുടെ നീര് കൂടുതലായി ആ ഭാഗത്താണുള്ളത്.
- ഉള്ളി അരിയുന്നതിന് മുമ്പ് തീപ്പെട്ടികൊള്ളിയോ മെഴുകുതിരിയോ കത്തിച്ച് വെക്കുക. ഇതിലെ സള്‍ഫര്‍ കണ്ണുനീര്‍ ഉണ്ടാക്കുന്ന ഉള്ളിനീരിലെ ഘടകങ്ങളെ നിര്‍വീര്യമാക്കുന്നു.
- ഒരു പാത്രത്തില്‍ വെള്ളം എടുത്ത് വെള്ളത്തിനുള്ളില്‍ വെച്ച് ഉള്ളി അരിയുക ആണെങ്കില്‍ കണ്ണുനീര്‍ ഉണ്ടാവുകയില്ല.
- ഉള്ളിയെ നീരാവി കൊള്ളിക്കുക. നീരാവി ഉള്ളിനീരിനെ ഇല്ലാതാക്കും എന്നാണ് പറയുന്നത്.
- കട്ടിങ് ബോര്‍ഡില്‍ വിനാഗിരി പുരട്ടുക. വിനാഗിരിക്ക് ആസിഡ് സ്വഭാവം ഉള്ളതിനാല്‍ ഉള്ളിനീരിലെ എന്‍സൈമുകള്‍ നിര്‍വീര്യമാകുന്നു.