അനുമതിയില്ലാതെ ഭാര്യയുടെ സ്വർണം പണയം വച്ചു; ഭർത്താവിന് ആറുമാസം തടവും അഞ്ചു ലക്ഷം രൂപ പിഴയും

Written by Taniniram

Published on:

ഭാര്യ ബാങ്ക് ലോക്കറില്‍ വയ്ക്കാന്‍ നല്‍കിയ സ്വര്‍ണം ഭാര്യയുടെ അനുമതിയില്ലാതെ പണയംവച്ച ഭര്‍ത്താവ് കുടുങ്ങി. ആറുമാസം തടവുശിക്ഷ വിധിച്ച സെഷന്‍സ് കോടതി വിധി ഹൈക്കോടതി ശരിവച്ചു. അഞ്ചു ലക്ഷം രൂപ നഷ്ടപരിഹാരവും നല്‍കണം. സ്വര്‍ണത്തിന്റെ പ്രശ്‌നത്തില്‍ വിവാഹബന്ധം തകര്‍ന്ന കേസിലാണ് ജസ്റ്റിസ് ബദറുദീന്റെ വിധി.

2009ല്‍ നടന്ന വിവാഹത്തോട് അനുബന്ധിച്ച് ഭാര്യ മാതാവ് 50 പവന്‍ സ്വര്‍ണം നല്‍കിയിരുന്നു. ഇത് ബാങ്ക് ലോക്കറില്‍ സൂക്ഷിക്കാനാണ് ഭാര്യ ആവശ്യപ്പെട്ടത്. എന്നാല്‍ ഭര്‍ത്താവ് സ്വര്‍ണം പണയം വയ്ക്കുകയാണ് ചെയ്തത്. ഇത് ഭാര്യ അറിഞ്ഞില്ല. സ്വര്‍ണം തിരികെ ചോദിച്ചപ്പോഴാണ് പണയം വച്ച കാര്യം അറിഞ്ഞത് . ഇതോടെ വിവാഹബന്ധം തകര്‍ന്നു. ഭര്‍ത്താവ് സ്വര്‍ണം തിരികെ നല്‍കാം എന്ന് പറഞ്ഞെങ്കിലും അത് നടന്നില്ല. ഈ കേസാണ് ഹൈക്കോടതിയില്‍ എത്തിയത്. ഭാര്യയുടെ അനുമതിയില്ലാതെ സ്വര്‍ണം പണയം വച്ചത് വിശ്വാസ വഞ്ചനയാണ് എന്നായിരുന്നു പ്രോസിക്യൂഷന്‍ കേസ്.

കേസ് ആദ്യം പരിഗണിച്ച മജിസ്‌ട്രേട്ട് കോടതി പ്രതി കുറ്റക്കാരനെന്നു വിധിക്കുകയും ആറുമാസം തടവുശിക്ഷ വിധിക്കുകയും ചെയ്തു. ഐപിസി 406 വകുപ്പ് അനുസരിച്ചാണ് ശിക്ഷ ചുമത്തിയത്. മറ്റ് വകുപ്പുകള്‍ കോടതി ഒഴിവാക്കിയിരുന്നു. ഈ ശിക്ഷയ്ക്ക് എതിരെ ഭര്‍ത്താവും മറ്റു വകുപ്പുകള്‍ ഒഴിവാക്കിയതിനെതിരെ ഭാര്യയും സെഷന്‍സ് കോടതിയെ സമീപിച്ചു. മജിസ്‌ട്രേട്ട് കോടതി വിധി സെഷന്‍സ് കോടതി ശരിവച്ചു. 5 ലക്ഷം രൂപ നഷ്ടപരിഹാരമായി നല്‍കാനും സെഷന്‍സ് കോടതി ഉത്തരവിട്ടു. ഇതിനെതിരെയാണ് ഭര്‍ത്താവ് ഹൈക്കോടതിയെ സമീപിച്ചത്.

See also  സംസ്ഥാനത്ത് മഴ തുടരും; രണ്ട് ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ട്; കേരള തീരത്ത് കള്ളക്കടല്‍ പ്രതിഭാസം…

Related News

Related News

Leave a Comment