അയ്യപ്പദർശനത്തിന് വൻ ഭക്തജന തിരക്ക്; ശബരിമലയിൽ ദർശന സമയം മൂന്ന് മണിക്കൂർ വർദ്ധിപ്പിച്ചു

Written by Taniniram

Published on:

പത്തനംതിട്ട: ശബരിമലയിലെ ഇന്നത്തെ ദര്‍ശന സമയം മൂന്ന് മണിക്കൂര്‍ വര്‍ദ്ധിപ്പിച്ചു. ഉച്ചയ്ക്ക് ഒരു മണിക്ക് നടയടയ്ക്കുന്നതിന് പകരം മൂന്ന് മണിവരെ ഭക്തര്‍ക്ക് ദര്‍ശന സൗകര്യം ഉണ്ടായിരിക്കുന്നതാണ്. വൈകിട്ട് അഞ്ച് മണിക്ക് നട തുറക്കുന്നതിന് പകരം നാലുമണിക്ക് ദര്‍ശനത്തിനായി നട തുറക്കും.

ഇപ്പോള്‍ നടപ്പന്തലിലും പുറത്തുമായി ആയിരക്കണക്കിന് ഭക്തജനങ്ങളാണ് ക്യൂവില്‍ കാത്തുനില്‍ക്കുന്നത്. മാസപൂജ സമയത്ത് ഇത്രയധികം തിരക്കുണ്ടാവുന്നത് ആദ്യമായാണ്. പതിനെട്ടാം പടി കയറാന്‍ മണിക്കൂറുകള്‍ കാത്തുനില്‍ക്കുന്ന തീര്‍ഥാടകര്‍ക്ക് ചുക്കുവെള്ളം കൊടുക്കാന്‍ വലിയ നടപ്പന്തലില്‍ മാത്രമാണ് ദേവസ്വം ബോര്‍ഡ് ക്രമീകരണം ചെയ്തിട്ടുള്ളത്.സന്നിധാനത്തിലെ ശബരി ഗസ്റ്റ് ഹൗസ്, സ്റ്റാഫ് ക്വാര്‍ട്ടേഴ്‌സ്, പില്‍ഗ്രീം സെന്ററുകള്‍ എന്നിവയില്‍ അറ്റകുറ്റപ്പണികള്‍ നടക്കുന്നതിനാല്‍ സന്നിധാനത്ത് താമസ സൗകര്യവും കുറവാണ്. ആയിരക്കണക്കിന് ഭക്ത ജനങ്ങള്‍ എത്തുമ്പോള്‍ അതിനുള്ള അടിസ്ഥാന സൗകര്യം സന്നിധാനത്ത് ഒരുക്കിയിട്ടില്ല എന്നാണ് ഉയരുന്ന ആക്ഷേപം. തിരക്ക് നിയന്ത്രിക്കാന്‍ ആവശ്യത്തിന് പൊലീസില്ലെന്ന ആക്ഷേപവുമുണ്ട്.

See also  സ്റ്റാലിൻ സ‍ര്‍ക്കാരിൻ്റെ സർപ്രൈസ് സമ്മാനം കണ്ട് കണ്ണുതള്ളി കേരള അതിര്‍ത്തി

Related News

Related News

Leave a Comment