Sunday, October 19, 2025

സീരിയൽ താരം ഷംന്നത്ത് എംഡിഎംഎയുമായി പിടിയിൽ അറസ്റ്റ് രഹസ്യവിവരത്തെ തുടർ ന്ന്‌

Must read

പരവൂര്‍: എം.ഡി.എം.എ യുമായി സീരിയല്‍ താരത്തെ പോലീസ് അറസ്റ്റു ചെയ്തത് കോടതിയില്‍ നിന്നും റെയ്ഡിനുള്ള അനുമതി തേടി. ചിറക്കര പഞ്ചായത്ത് ഒഴുകുപാറ കുഴിപ്പില്‍ ശ്രീ നന്ദനത്തില്‍ ഷംനത്ത് (പാര്‍വതി – 36) ആണ് പോലീസ് പിടിയിലായത്. പരവൂര്‍ ഇന്‍സ്പെക്ടര്‍ ഡി.ദീപുവിനു ലഭിച്ച രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിലാണു ഷംനത്തിന്റെ അറസ്റ്റ്.

ബെഡ്റൂമില്‍ ഡ്രെസിംഗ് ടേബിളിനുള്ളിലായിരുന്നു മയക്കുമരുന്നുണ്ടായത്. ആറു സിപ്പര്‍ കവറുകളും ഉണ്ടായിരുന്നു. നവാസിന്റെ കൈയ്യില്‍ നിന്നാണ് ഇത് വാങ്ങിയതെന്നും അവര്‍ പറഞ്ഞു. സ്വന്തം ആവശ്യത്തിനാണ് വാങ്ങിയതെന്നും മൊഴി നല്‍കി. പിന്നീട് നടന്ന പരിശോധനയില്‍ പാന്റിന്റെ പോക്കറ്റില്‍ നിന്നും ഐഫോണ്‍ കണ്ടെത്തി. പരിശോധനയ്ക്ക് ശേഷമാണ് അറസ്റ്റ് രേഖപ്പെടുത്തിയത്.

സിനിമാ-സീരിയല്‍ മേഖലയില്‍ മയക്കുമരുന്ന് സാന്നിധ്യം സജീവമാണ്. കഴിഞ്ഞ ദിവസം കൊച്ചിയിലെ ഹോട്ടലിലെ ലഹരി പാര്‍ട്ടിയില്‍ നിര്‍ണ്ണായക വിവരങ്ങള്‍ പുറത്തു വന്നിരുന്നു. ഇതിന് പിന്നാലെയാണ് സീരീയല്‍ താരം കുടുങ്ങുന്നത്. പരവൂര്‍ ഇന്‍സ്പെക്ടര്‍ ഡി.ദീപുവിനു ലഭിച്ച രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിലാണു ഷംനത്ത് പിടിയിലായത്. ഭര്‍ത്താവിനൊപ്പം താമസിച്ചിരുന്ന വീട്ടിലാണു പൊലീസ് പരിശോധന നടത്തിയത്. 3 ഗ്രാം എംഡിഎംഎ കണ്ടെത്തി. ഷംനത്തിനെ ശനിയാഴ്ച കോടതിയില്‍ ഹാജരാക്കും. ഷംനത്തിനെ രക്തപരിശോധനയ്ക്ക് അടക്കം വിധേയമാക്കും. രണ്ടു പ്രതികളാണ് കേസിലുളളത്. കടക്കല്‍ സ്വദേശി നവാസാണ് രണ്ടാം പ്രതി. ഇയാളില്‍ നിന്നാണ് ഷംനത്ത് മയക്കുമരുന്ന് വാങ്ങിയതെന്നാണ് എഫ് ഐ ആര്‍.

- Advertisement -

More articles

LEAVE A REPLY

Please enter your comment!
Please enter your name here

- Advertisement -spot_img

Latest article