Saturday, October 18, 2025

നവീന്‍ ബാബുവിന് പെട്രോള്‍ പമ്പിന്‍റെ ഫയൽ നീക്കത്തിൽ വീഴ്ച പറ്റിയിട്ടില്ല; കളക്ടറുടെ ക്ലീന്‍ചിറ്റ്

Must read

കണ്ണൂർ (Kannoor) : കണ്ണൂർ എഡിഎം നവീൻ ബാബു (Kannur ADM Naveen Babu) വിന് പമ്പ് അനുവദിക്കുന്നതിനുള്ള ഫയൽ നീക്കത്തിൽ എഡിഎം നവീന്‍ ബാബുവിന് വീഴ്ചയുണ്ടായില്ലെന്ന് കണ്ണൂര്‍ ജില്ലാ കളക്ടറു(Kannur District Collector)ടെ റിപ്പോര്‍ട്ട്. കൈക്കൂലി ആരോപണം ഉന്നയിച്ച പ്രശാന്തിന്‍റെ അപേക്ഷയുമായി ബന്ധപ്പെട്ട കാര്യത്തില്‍ തീര്‍പ്പുകല്‍പ്പിക്കുന്നതില്‍ സ്വാഭാവിക സമയം മാത്രമാണ് നവീന്‍ ബാബു എടുത്തതെന്നും ഫയല്‍ തീര്‍പ്പാക്കുന്നതില്‍ വീഴ്ച പറ്റിയിട്ടില്ലെന്നും കളക്ടറുടെ റിപ്പോര്‍ട്ടില്‍ പറയുന്നു.

യാത്രയയപ്പ് സമ്മേളനത്തിന്‍റെ പിറ്റേന്ന് നവീന്‍ ബാബുവിനെ ജീവനൊടുക്കിയ നിലയില്‍ കണ്ടെത്തിയ സംഭവത്തിൽ അന്വേഷിച്ച് റിപ്പോര്‍ട്ട് നല്‍കാന്‍ കളക്ടറോട് റവന്യൂമന്ത്രി കെ രാജന്‍ നിര്‍ദേശിച്ചിരുന്നു. ഇതിന്‍റെ അടിസ്ഥാനത്തില്‍ തയ്യാറാക്കിയ റിപ്പോര്‍ട്ടിലാണ് ജില്ലാ കളക്ടർ നവീന്‍ ബാബുവിന് ക്ലീന്‍ചിറ്റ് നല്‍കിയിരിക്കുന്നത്.

ഫയല്‍ തീര്‍പ്പാക്കുന്നതിനിടയിൽ പെട്രോള്‍ പമ്പ് സ്ഥാപിക്കാന്‍ ഉദ്ദേശിച്ച സ്ഥലത്തെ ഭൂമിയുടെ ചരിവാണ് ഒരു പ്രശ്‌നമായി ജില്ലാ പൊലീസ് മേധാവി ചൂണ്ടിക്കാട്ടിയത്. എന്നാല്‍ ആ ഭൂമിയില്‍ ചില മാറ്റങ്ങള്‍ വരുത്തിയാല്‍ സംരംഭം തുടങ്ങാമെന്ന് കാണിച്ച് ടൗണ്‍ പ്ലാനര്‍ റിപ്പോര്‍ട്ട് നല്‍കി. ടൗണ്‍ പ്ലാനറുടെ റിപ്പോര്‍ട്ടിന്‍റെ അടിസ്ഥാനത്തില്‍ 9 ദിവസം കൊണ്ട് നവീന്‍ ബാബു ഫയല്‍ തീര്‍പ്പാക്കിയെന്നും റിപ്പോര്‍ട്ടിൽ ജില്ലാ കളക്ടർ വ്യക്തമാക്കുന്നു.

- Advertisement -

More articles

LEAVE A REPLY

Please enter your comment!
Please enter your name here

- Advertisement -spot_img

Latest article