ജീവിതാവസാനത്തിനുശേഷം തിരിച്ചറിഞ്ഞു മൂന്നു ലിംഗങ്ങളുമായിട്ടാണ് ജീവിച്ചതെന്ന് …

Written by Web Desk1

Published on:

ലണ്ടൻ (London) : ഒരു പുരുഷന് മൂന്നുലിംഗം. ബർമിഗ്ഹാം സ്വദേശിയാണ് മൂന്നുലിംഗങ്ങളുമായി എഴുപത്തെട്ടുവർഷം ജീവിച്ചത്. മരണശേഷം ഇയാളുടെ ശരീരം ബെർമിംഗ്ഹാം മെഡിക്കൽ സ്കൂളിന് പഠിക്കാനായി നൽകി. പഠനത്തിന്റെ ഭാഗമായി ശരീരം പരിശോധിച്ചപ്പോഴാണ് ലിംഗങ്ങൾ കണ്ടത്. പുറമേ നിന്ന് നോക്കുമ്പോൾ ഒരു ലിംഗം മാത്രമേ കാണാൻ കഴിയുമായിരുന്നുള്ളൂ. ബാക്കി രണ്ടുലിംഗങ്ങളും അരക്കെട്ടിനുള്ളിൽ ഒതുങ്ങിയ നിലയിലായിരുന്നു. ഇയാളുടെ പേരുവിവരങ്ങൾ പുറത്തുവിട്ടിട്ടില്ല.

പുറമേ കാണുന്ന ലിംഗത്തിലും ഉള്ളിലുള്ള ഒരു ലിംഗത്തിലും സാധാരണ ലിംഗത്തിലേതുപോലും മൂത്രനാളി ഉൾപ്പെടെയുള്ളവ ഉണ്ടായിരുന്നു. എന്നാൽ മൂന്നാമത്തെ ലിംഗത്തിൽ മൂത്രനാളി ഉൾപ്പെടെ ഒന്നും ഉണ്ടായിരുന്നില്ല എന്നും റിപ്പോർട്ടിൽ വ്യക്തമാക്കുന്നു. രണ്ടാമത്തെ ലിംഗത്തിലാണ് മൂത്രനാളി ആദ്യമായി രൂപപ്പെട്ടതെന്നും അത് വേണ്ടത്ര വളർച്ച പ്രാപിക്കാത്തതിനാൽ മൂത്രനാളി പ്രാഥമിക ലിംഗത്തിലൂടെ (പുറമേ കാണുന്നത്) വരികയായിരുന്നു എന്നാണ് കരുതുന്നത്.

പുറമേ കാണുന്ന ലിംഗത്തിന് സ്വാഭാവിക വലിപ്പം ഉണ്ടായിരുന്നപ്പോൾ രണ്ടാമത്തെ ലിംഗത്തിനും മൂന്നാമത്തെ ലിംഗത്തിനും തീരെ വലിപ്പം കുറവായിരുന്നു. ജനനേന്ദ്രിയ ക്ഷയരോഗമാകാം ഇത്തരമൊരു അവസ്ഥയ്ക്ക് കാരണമെന്നാണ് കരുതുന്നത്. ഒന്നിലധികം ലിംഗങ്ങളുമായ ഒരാൾ ജനിക്കുന്നത് അപൂർവത്തിൽ അപൂർവമാണ്. പോളിഫാലിയ എന്നറിയപ്പെടുന്ന ഈ അവസ്ഥ അഞ്ചുമുതൽ ആറുലക്ഷം പേരിൽ ഒരാളിൽ മാതമാണ് കാണാൻ കഴിയുക.

രണ്ട് ലിംഗങ്ങൾ കണ്ടെത്തിയ സംഭവങ്ങളാണ് കൂടുതൽ റിപ്പോർട്ട് ചെയ്തിട്ടുള്ളത്. മൂന്നുലിംഗങ്ങൾ കണ്ടെത്തിയ സംഭവം ഇതിനുമുമ്പ് ഒരിക്കൽ മാത്രമേ റിപ്പോർട്ട് ചെയ്തിട്ടുള്ളൂ.ഗർഭത്തിന്റെ നാലുമുതൽ ഏഴ് ആഴ്ചയ്കക്കുള്ളിലാണ് സാധാരണ ഗതിയിൽ കുഞ്ഞിൽ പുരുഷ ലൈംഗികാവയങ്ങൾ രൂപപ്പെടുക. ഹോർമോൺ പ്രശ്നങ്ങൾ ഉൾപ്പെടെയുള്ള ചില കാരണങ്ങൾ കൊണ്ട് ലൈംഗികാവയവങ്ങളുടെ വികാസത്തിൽ പ്രശ്നങ്ങൾ ഉണ്ടാവും.

See also  വില വർധിപ്പിച്ചിട്ടും 'രക്ഷപ്പെടാതെ' സപ്ലൈകോ…

Related News

Related News

Leave a Comment