കായംകുളത്ത് ഒരു കോടിയിലധികം രൂപയുടെ കള്ളപ്പണ വേട്ട…

Written by Web Desk1

Published on:

കായംകുളം (Kayamkulam) : ബെംഗളൂരുവില്‍ നിന്നും കായംകുളത്ത് ട്രെയിനിറങ്ങിയ കരുനാഗപ്പള്ളിക്കാരായ മൂന്ന് യുവാക്കളില്‍ നിന്ന് ഒരു കോടിയിലധികം രൂപയുടെ കള്ളപ്പണം പിടികൂടി. കരുനാഗപ്പള്ളി കട്ടപ്പന മന്‍സിലില്‍ നസീം (42), പുലിയൂര്‍ റജീന മന്‍സിലില്‍ നിസാര്‍ (44), റിയാസ് മന്‍സിലില്‍ റമീസ് അഹമ്മദ് (47) എന്നിവരാണ് അറസ്റ്റിലായത്. ഇവരിൽ നിന്നും 1,01,01,150 രൂപയുടെ കള്ളപ്പണം പിടിച്ചെടുത്തു.

ജില്ലാ ലഹരി വിരുദ്ധ സ്ക്വാഡും കായംകുളം പൊലീസും ചേർന്നാണ് മൂന്നം​ഗ സംഘത്തെ പിടികൂടിയത്. മൂന്ന് പേരും വിദേശ രാജ്യങ്ങളിൽ ജോലി നോക്കിയിരുന്നവരാണ്. നാട്ടിൽ വന്നതിന് ശേഷം ഒരു വർഷമായി മാസത്തിൽ രണ്ടും മൂന്നും തവണ ബെം​ഗളൂരു, കോയമ്പത്തൂർ എന്നിവിടങ്ങളിൽ പോയി വൻതോതിൽ കള്ളപ്പണം കടത്തിക്കൊണ്ടുവരികയാണ് ചെയ്യുന്നത്.ഇവർക്ക് പിന്നിലുള്ളവരെ കുറിച്ച് പൊലീസ് അന്വേഷണം ആരംഭിച്ചു.

ഇവർ ഇതിനു മുമ്പ് പല തവണ കള്ളപ്പണം കടത്തിയിട്ടുണ്ടെങ്കിലും പിടിയിലാകുന്നത് ആദ്യമായാണ്.ഇവര്‍ക്ക് പിന്നിലുള്ളവരെ കുറിച്ച് പൊലീസ് അന്വേഷണം ആരംഭിച്ചു.

See also  മാതൃകാ കൃഷിത്തോട്ടം ഉദ്ഘാടനം ഡിസംബർ 3 ന്

Related News

Related News

Leave a Comment