Saturday, April 5, 2025

മദനിയുടെ ആരോ​ഗ്യനില ​ഗുരുതരം…

Must read

- Advertisement -

കൊച്ചി (Kochi) : ആരോഗ്യസ്ഥിതി മോശമായതിനെ തുടർന്ന് പി ഡി പി ചെയർമാൻ അബ്ദുൾ നാസർ മദനിയെ എറണാകുളത്ത് സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. കടുത്ത ശ്വാസതടസമുണ്ടാകുകയും, ഹൃദയമിടിപ്പ് കുറയുകയും ബി.പി. ക്രമാതീതമായി വര്‍ദ്ധിക്കുകയും ചെയ്തതോടെയാണ് മദനിയെ ആശുപത്രിയിലേയ്‌ക്ക് മാറ്റിയത്.

നിലവിൽ തീവ്രപരിചരണ വിഭാഗത്തില്‍ ചികിത്സയിലാണ് മദനി. വെന്റിലേറ്റർ സഹായവുമുണ്ട്. ബെംഗളൂരു സ്ഫോടനക്കേസിലെ 31-ാം പ്രതിയായ മദനിക്ക് സുപ്രീം കോടതി ജാമ്യവ്യവസ്ഥയിൽ ഇളവ് അനുവദിച്ചതിനെ തുടർന്നാണ് കഴിഞ്ഞ വർഷം ജൂണിൽ കേരളത്തിലെത്തിയത്.

See also  രാത്രി പെയ്ത ശക്തമായ മഴയിൽ വീട് ഇടിഞ്ഞുവീണു ; അമ്മയും മകനും മരിച്ചു
- Advertisement -

More articles

LEAVE A REPLY

Please enter your comment!
Please enter your name here

- Advertisement -spot_img

Latest article