അതൃപ്തി പരസ്യമാക്കി പി.സരിൻ.പാർട്ടിയുടെ രീതികൾ മാറി; തിരുത്തിയില്ലെങ്കിൽ ഹരിയാന ആവർത്തിക്കും;പാലക്കാട്ടെ രാഹുലിന്റെ സ്ഥാനാർഥിത്വം പുനപരിശോധിക്കണം

Written by Taniniram

Published on:

പാലക്കാട്: രാഹുല്‍ മാങ്കൂട്ടത്തിനെ പാലക്കാട്ട് സ്ഥാനാര്‍ഥിയാക്കിയതില്‍ അതൃപ്തി പരസ്യമാക്കി പി.സരിന്‍ രംഗത്ത്്. രാഹുലിനെ സ്ഥാനാര്‍ഥിയാക്കിയ തീരുമാനം പിന്‍വലിക്കണമെന്ന് സരിന്‍ വാര്‍ത്താസമ്മേളനത്തില്‍ ആവശ്യപ്പെട്ടു.

സിവില്‍ സര്‍വിസില്‍ നിന്ന് ജോലി രാജിവെച്ച് പൊതുപ്രവര്‍ത്തനത്തിന് ഇറങ്ങിയ ആളാണ് താന്‍. നാടിന്റെ നന്മക്കായി പ്രവര്‍ത്തിക്കുമെന്നും കെ.പി.സി.സി സോഷ്യല്‍ മീഡിയ സെല്‍ കണ്‍വീനര്‍ കൂടിയായ സരിന്‍ പറഞ്ഞു. പാലക്കാട് നിയമസഭ ഉപതെരഞ്ഞെടുപ്പില്‍ രാഹുല്‍ മാങ്കൂട്ടത്തിലിനെ സ്ഥാനാര്‍ഥിയാക്കിയതിന് പിന്നാലെ സരിന്‍ എതിര്‍പ്പ് പ്രകടിപ്പിച്ചിരുന്നു. സരിന്‍ ഇടഞ്ഞതോടെ കോണ്‍ഗ്രസ് നേതൃത്വം അനുനയ നീക്കം നടത്തുകയും ചെയ്തിരുന്നു. ഈ സാഹചര്യത്തിലാണ് സരിന്‍ വാര്‍ത്തസമ്മേളനം വിളിച്ച് നിലപാട് വ്യക്തമാക്കിയത്.

ചില ബോധ്യങ്ങളുടെ അടിസ്ഥാനത്തിലാണ് രാഷ്ട്രീയ പ്രവര്‍ത്തനം. എന്നെ ഇത്ര നിസ്സാരനാക്കരുത്. ചിലരുടെ താല്‍പര്യങ്ങള്‍ക്ക് വഴങ്ങിയാല്‍ പാര്‍ട്ടി തകരും. വിമര്‍ശനം നേതൃത്വത്തിനെതിരെയാണ്. കോണ്‍ഗ്രസിന്റെ ഉള്ളില്‍ ലയിച്ചുചേര്‍ന്നിരിക്കുന്ന ചില മൂല്യങ്ങളില്‍ തനിക്ക് ഇന്നും വിശ്വാസമുണ്ട്. പാര്‍ട്ടിയില്‍ തീരുമാനമെടുക്കുന്ന രീതി മാറി. യാഥാര്‍ഥ്യം മറന്ന് കണ്ണടക്കരുത്. അങ്ങനെ ചെയ്താല്‍ വലിയ വിലകൊടുക്കേണ്ടിവരും’ -സരിന്‍ പറഞ്ഞു.

പാലക്കാട്ടെ യാഥാര്‍ഥ്യം പാര്‍ട്ടി തിരിച്ചറിയണം. ഈ രീതിയില്‍ മുന്നോട്ട് പോയാല്‍ തോറ്റ് പോയേക്കാം. സ്ഥാനാര്‍ഥി ചര്‍ച്ച പ്രഹസനമാണ്. തന്നെ സ്ഥാനാര്‍ഥിയാക്കാത്തതുകൊണ്ടല്ല അതൃപ്തി തുറന്നുപറഞ്ഞതെന്നും സരിന്‍ പറഞ്ഞു. പാലക്കാട്ടെ യാഥാര്‍ത്ഥ്യം നേതൃത്വം തിരിച്ചറിയണമെന്നും സരിന്‍ കൂട്ടിച്ചേര്‍ത്തു. ‘ഞാന്‍ ലെഫ്റ്റടിക്കുന്ന ആളല്ല. പറയാനുള്ളത് പറഞ്ഞിട്ടേ പോകൂ. നേതൃത്വത്തിന് തിരുത്താന്‍ ഇനിയും അവസരമുണ്ട്. ജയിച്ചേ പറ്റൂ. ഇല്ലെങ്കില്‍ ഇവിടെ തോല്‍ക്കുന്നത് രാഹുല്‍ മാങ്കൂട്ടത്തിലല്ല, രാഹുല്‍ ഗാന്ധിയാണ്. ഇത് പാലക്കാടാണ്. ഇവിടെ ഏറ്റവും അടുത്തുനില്‍ക്കുന്ന രണ്ടാം സ്ഥാനത്തുള്ള പാര്‍ട്ടിയേതാണെന്ന് ചിന്തിക്കണം.പാര്‍ട്ടി പുനഃപരിശോധിക്കണമെന്നും സരിന്‍ ആവശ്യപ്പെട്ടു.

See also  ജസ്റ്റിസ് മണികുമാർ മനുഷ്യാവകാശ കമ്മീഷൻ ചെയർമാൻ

Related News

Related News

Leave a Comment