Friday, April 11, 2025

പിങ്ക് സാരിയിൽ ശാലീന സുന്ദരിയായി കീർത്തി സുരേഷ്…

Must read

- Advertisement -

തെന്നിന്ത്യൻ സിനിമാ ലോകത്ത് കൂടുതൽ ആരാധകരുള്ള നടിയാണ് കീർത്തി സുരേഷ്. മലയാള സിനിമയിൽ അരങ്ങേറ്റം കുറിച്ച നടി പിന്നീട് തെന്നിന്ത്യൻ സിനിമാ ലോകത്തും നിറ സാന്നിധ്യമായി മാറുകയായിരുന്നു.

പലപ്പോഴും വ്യത്യസ്ത ലുക്കിൽ ചിത്രങ്ങളുമായി താരം ആരാധകർക്ക് മുന്നിൽ എത്താറുണ്ട്. പ്രത്യേകിച്ച് എല്ലാ ആഘോഷങ്ങളിലും നടി ചിത്രങ്ങൾ പങ്കുവയ്ക്കാറുണ്ട്. മഹാനവരാത്രിയോടനുബന്ധിച്ച് കീർത്തി സുരേഷ് പങ്കുവച്ച ചിത്രങ്ങളാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ ശ്രദ്ധയാകുന്നത്.

പിങ്ക് സാരിയിൽ അതീവ സുന്ദരിയായാണ് താരം ഇത്തവണ എത്തിയിരിക്കുന്നത്. ​ഗോൾഡൻ ത്രെഡ് വർക്കകൾ ചെയ്ത അതിമനോഹരമായ ബ്ലൗസാണ് സാരിക്കൊപ്പം ധരിച്ചിരിക്കുന്നത്.

ഗോൾഡൻ കളറിലെ ചോപ്പറും കമ്മലുമാണ് ഇിനോടൊപ്പം അണിഞ്ഞിരിക്കുന്നത്. മിനി ബൺ ഹെയർ സ്റ്റെലിൽ മുല്ലപ്പൂ ചൂടി പൊട്ടുതൊട്ട് ശാലീന സുന്ദരിയായാണ് താരത്തിന്റെ ഫോട്ടോ ഷൂട്ട്.

സിമ്പിൾ ആൻഡ് ഹമ്പിൾ ലുക്കിലാണ് എപ്പോഴും കീർത്തി സുരേഷ് പ്രത്യക്ഷപ്പെടുന്നത്. ഇത്തവണയും അതിന് മാറ്റം വരുത്താതെയുള്ള ലുക്കായിരുന്നു താരത്തിന്റേത്.

ഒക്ടോബർ 17-നാണ് കീർത്തി സുരേഷിന്റെ പിറന്നാൾ. അതുകൊണ്ട് തന്നെ അഡ്‌വാൻസ് പിറന്നാൾ ആശംസകളാണ് കമന്റുകളിൽ നിറയുന്നത്. ക്യൂട്ട് ലുക്കാണെന്ന തരത്തിലും കമന്റുകളുണ്ട്.

See also  ' അപ്ത്രിദാസ് 'ദേശം ഇല്ലാത്തവരുടെ ശബ്ദമാകും ITFOK 2024
- Advertisement -

More articles

LEAVE A REPLY

Please enter your comment!
Please enter your name here

- Advertisement -spot_img

Latest article