വണ്ടിയാണെങ്കില്‍ ചിലപ്പോള്‍ തട്ടും, എനിക്ക് പേടിയില്ല, വേറെ ആളെനോക്കണമെന്ന് ബൈജു…

Written by Web Desk1

Published on:

തിരുവനന്തപുരം: നടന്‍ ബൈജുവിനെതിരേ മദ്യപിച്ച് വാഹനമോടിച്ച് അപകടമുണ്ടാക്കിയതിന് തിരുവനന്തപുരം മ്യൂസിയം പോലീസ് കേസെടുത്തിരുന്നു. നടന്‍ വൈദ്യപരിശോധനയ്ക്ക് തയ്യാറായില്ലെന്നാണ് വിവരം. തുടര്‍ന്ന്, ബൈജുവിന് മദ്യത്തിന്റെ രൂക്ഷഗന്ധം ഉണ്ടായിരുന്നുവെന്ന് ഡോക്ടര്‍മാര്‍ പോലീസിന് റിപ്പോര്‍ട്ട് നല്‍കി. കേസെടുത്തതിന് ശേഷം ബൈജുവിനെ പിന്നീല് സ്റ്റേഷന്‍ ജാമ്യത്തില്‍ വിട്ടയച്ചിരുന്നു.

ദൃശ്യങ്ങള്‍ ചിത്രീകരിക്കുന്നതിനിടെയാണ് ബൈജു സ്വകാര്യ ചാനല്‍ ജീവനക്കാര്‍ക്കെതിരേ തട്ടിക്കയറിയത്. ‘സംഭവം എന്താണ് വണ്ടി ഒക്കെ ആകുമ്പം തട്ടും. കുഴപ്പം എന്താ നിങ്ങക്ക് അതൊക്കെ വല്യ വാര്‍ത്തയാണോ ഇതൊന്നും കണ്ട് ഞാന്‍ പേടിക്കില്ല. വേറെ ആളെ നോക്കണം’ ബൈജു പറഞ്ഞു.

ഞായറാഴ്ച രാത്രി 11.45-ഓടെ വെള്ളയമ്പലത്തുവെച്ചാണ് ബൈജുവിന്റെ കാര്‍ സ്‌കൂട്ടര്‍ യാത്രികനെ ഇടിച്ച് അപകടമുണ്ടായത്. പോലീസ് ഹെഡ്ക്വാര്‍ട്ടേഴ്‌സിന്റെ ഭാഗത്തേക്ക് പോകേണ്ടിയിരുന്ന ബൈജു തന്റെ വാഹനം തിരിക്കാന്‍ തുടങ്ങിയപ്പോഴാണ് ഇവിടെ റോഡ് നിര്‍മാണത്തിനുവേണ്ടി തടസം സൃഷ്ടിച്ച് വഴിതിരിച്ചുവിടണമെന്ന ബോര്‍ഡ് സ്ഥാപിച്ചിരിക്കുന്നതായി മനസിലാക്കിയത്.

പൊടുന്നനേ അദ്ദേഹം കാര്‍ തിരിച്ചപ്പോള്‍ നിയന്ത്രണംവിട്ട് കാര്‍ സ്‌കൂട്ടറില്‍ ഇടിക്കുകയായിരുന്നു. സിഗ്‌നല്‍ പോസ്റ്റിലിടിച്ച ശേഷം വീണ്ടും മറ്റൊരു പോസ്റ്റിലിടിച്ച ശേഷമാണ് ബൈജുവിന്റെ വാഹനം നിന്നത്.

See also  ഫറോക്ക് റെയില്‍വേ സ്റ്റേഷനില്‍ നിര്‍ത്തിയിട്ട കാറിന് തീപിടിച്ചു

Related News

Related News

Leave a Comment