Saturday, April 12, 2025

മദ്യലഹരിയിൽ കാറോടിച്ച് അപകടമുണ്ടാക്കി; നടൻ ബൈജു അറസ്റ്റിൽ

Must read

- Advertisement -

തിരുവനന്തപുരം : മദ്യപിച്ച് വാഹനമോടിച്ച് അപകടമുണ്ടാക്കിയെന്ന കേസില്‍ നടന്‍ ബൈജു സന്തോഷ് അറസ്റ്റില്‍. ബൈജുവിനെ മ്യൂസിയം പൊലീസ് കസ്റ്റഡിയിലെടുത്ത് അറസ്റ്റ് രേഖപ്പെടുത്തിയ ശേഷം സ്റ്റേഷന്‍ ജാമ്യത്തില്‍ വിട്ടു. കാര്‍ കസ്റ്റഡിയിലെടുത്തു. ഇന്നലെ അര്‍ധരാത്രി തിരുവനന്തപുരം വെള്ളയമ്പലത്തുവച്ചാണ് ബൈജു ഓടിച്ച കാര്‍ ബൈക്കിലും വൈദ്യുത പോസ്റ്റിലുമിടിച്ചത്.

നിയന്ത്രണം വിട്ട കാര്‍ സ്‌കൂട്ടറില്‍ ഇടിച്ചതിന് ശേഷം വീണ്ടും വേഗത്തില്‍ മുന്നോട്ടു പോയി പോസ്റ്റില്‍ ഇടിക്കുകയായിരുന്നു. അപകടത്തില്‍ ബൈജുവിന്റെ കാറിന്റെ ടയറിന് കേടുപാട് പറ്റി. കണ്‍ട്രോള്‍ റൂമിലെ പൊലീസുകാരാണ് ബൈജുവിനെ മ്യൂസിയം പൊലീസ് സ്റ്റേഷനിലെത്തിച്ചത്. മദ്യപിച്ചോ എന്ന് പരിശോധിക്കാനായി ജനറല്‍ ആശുപത്രിയിലെത്തിച്ചു എങ്കിലും പരിശോധനയോട് ബൈജു സഹകരിച്ചില്ലെന്നാണ് പോലീസ് ആരോപിക്കുന്നത്.

See also  ഇത് ദൃശ്യം 2 സ്‌റ്റൈല്‍ ; കൂട്ടുപ്രതികള്‍ പോലും അറിയാതെ കലയുടെ ഭര്‍ത്താവ് അനില്‍ മൃതദേഹം സെപ്റ്റിക് ടാങ്കില്‍ നിന്നും മാറ്റി? സത്യം എന്നെങ്കിലും പുറത്ത് വരുമെന്ന് ഭയന്നിരുന്നോ ?
- Advertisement -

More articles

LEAVE A REPLY

Please enter your comment!
Please enter your name here

- Advertisement -spot_img

Latest article