തിരുവനന്തപുരം: കഴക്കൂട്ടത്ത് സിവിൽ സർവീസ് വിദ്യാർഥിനിയെ മാനഭംഗപ്പെടുത്തിയതായി പരാതി. അപ്പാർട്ട്മെന്റിൽ കയറി സുഹൃത്തിന്റെ സുഹൃത്ത് മാനഭംഗം ചെയ്തെന്നാണ് പെണ്‍കുട്ടിയുടെ പരാതി. രണ്ട് ദിവസംമുൻപായിരുന്നു സംഭവം.
കൂപ്പർ ദീപു എന്ന ദീപുവാണ് വിദ്യാർഥിനിയെ മാനഭംഗപ്പെടുത്തിയത്. തന്റെ സുഹൃത്തിനെ കുറിച്ച് സംസാരിക്കാനുണ്ടെന്ന് പറഞ്ഞാണ് ദീപു അപ്പാർട്ട്മെന്റിലെത്തിയത്. പിന്നീട് ബലമായി മദ്യം നൽകിയശേഷം മാനഭംഗപ്പെടുത്തിയതെന്നും വിദ്യാർഥിനി പരാതിയിൽ പറയുന്നു. പീഡന ദൃശ്യങ്ങൾ പ്രതിയുടെ കൈവശമുണ്ടെന്നും പെണ്‍കുട്ടി മൊഴി നൽകി.
പെണ്‍കുട്ടിയുടെ പരാതിയിൽ കഴക്കൂട്ടം പോലീസ് കേസ് രജിസ്റ്റർ ചെയ്തു. ദീപു സംസ്ഥാനം വിട്ടതായി പോലീസ് പറഞ്ഞു. പ്രതിക്കായി പോലീസ് അന്വേഷണം ഊർജിതമാക്കി.