കാറുകളിൽ കുട്ടികൾക്കായി പ്രത്യേക സീറ്റ് ഘടിപ്പിക്കണം കുട്ടികളുടെ യാത്ര പിൻ സീറ്റിൽ മാത്രം

Written by Taniniram

Published on:

കുട്ടികളുടെ സുരക്ഷിത യാത്രക്ക് കര്‍ശന നടപടിയുമായി മോട്ടോര്‍ വാഹന വകുപ്പ്. കാറുകളില്‍ 4 നും 14 നും ഇടയില്‍ പ്രായമുള്ള കുട്ടികള്‍ക്ക് പ്രത്യേക സീറ്റ് നിര്‍ബന്ധമാക്കി. കുട്ടികളുടെ പ്രായവും പൊക്കവും അനുസരിച്ചുള്ള കുഷ്യന്‍ മാതൃകയിലെ സീറ്റാണ് എംവിഡി നിര്‍ദ്ദേശിക്കുന്നത്. അതില്‍ സീറ്റ് ബെല്‍റ്റ് ഘടിപ്പിക്കണം.

4 വയസിൽ താഴെയുള്ള കുഞ്ഞുങ്ങൾക്കും പ്രത്യേക സംവിധാനം നിർബന്ധമാക്കി. കുട്ടികളുടെ യാത്ര പിൻസീറ്റിൽ മാത്രമെന്നുമാണ് തീരുമാനം. ഈ മാസം സമൂഹമാധ്യമങ്ങളിലൂടെയും അടുത്ത മാസം റോഡിൽ വാഹനം തടഞ്ഞ് നിർത്തിയും ബോധവൽക്കരണം നടത്തും. 

തുടർന്ന് ഡിസംബർ മുതൽ പിഴയീടാക്കാമെന്നും ഗതാഗത കമ്മീഷണർ അറിയിച്ചു.

See also  അനന്തുവിന്റെ കുടുബത്തിന് ഒരു കോടി രൂപ നഷ്ടപരിഹാരവുമായി അദാനി ഗ്രൂപ്പ്

Related News

Related News

Leave a Comment