വയനാടിന് ആദരമർപ്പിച്ച് നിയമസഭ; കേന്ദ്രസർക്കാരിനെതിരെ വിമർശനവുമായി വി.ഡി.സതീശൻ

Written by Taniniram

Published on:

തിരുവനന്തപുരം: വയനാട് ദുരന്തത്തില്‍ ജീവന്‍ നഷ്ടപ്പെട്ടവരെ അനുസ്മരിച്ച് കേരള നിയമസഭ. സമാനകളില്ലാത്ത ദുരന്തമാണ് വയനാട്ടിലുണ്ടായതെന്ന് മുഖ്യമന്ത്രി അനുസ്മരിച്ചു.

വയനാട് ഉരുള്‍പൊട്ടലില്‍ 1200 കോടിയുടെ നഷ്ടമുണ്ടായി. ശാസ്ത്രീയ ഭൂവിനിയോഗം, അപകട മുന്നണിയിപ്പ് സംവിധാനം എന്നിവ ഫലപ്രദമായി നടപ്പിലാക്കുമെന്ന് മുഖ്യമന്ത്രി പ്രതികരിച്ചു.

ലോകം മുഴുവന്‍ വയനാടിന് ഒപ്പം നിന്നെന്ന് സ്പീക്കര്‍ പറഞ്ഞു. മാധ്യമങ്ങള്‍ പുനരധിവാസത്തിന് വേണ്ട പ്രാധാന്യം നല്‍കുന്നില്ലെന്ന് സ്പീക്കര്‍ വിമര്‍ശിച്ചു. അതേസമയം ദുരന്തബാധിതര്‍ക്ക് സഹായം പ്രഖ്യാപിക്കാത്ത കേന്ദ്രത്തെ വിമര്‍ശിക്കാന്‍ മുഖ്യമന്ത്രിയോ സ്പീക്കറോ തയാറായില്ല.

തല്‍ക്കാലിക സഹായം പോലും കേന്ദ്രസര്‍ക്കാര്‍ തരുന്നില്ലെന്ന് പ്രതിപക്ഷ നേതാവ് വി.ഡി.സതീശന്‍ വിമര്‍ശിച്ചു. കേന്ദ്ര സഹായം കിട്ടാത്തത് ദൗര്‍ഭാഗ്യകരമാണ്.

സമഗ്ര പുനരധിവാസ പാക്കേജാണ് സംസ്ഥാനത്തിന് വേണ്ടത്. പുനരധിവാസം സമയബന്ധിതമായി പൂര്‍ത്തിയാക്കണം. പ്രകൃതി ദുരന്തങ്ങള്‍ മുന്‍കൂട്ടി കാണാനുള്ള സംവിധാനങ്ങള്‍ ഉണ്ടാകണമെന്നും സതീശന്‍ ആവശ്യപ്പെട്ടു.

See also  ഹേമ കമ്മിറ്റി റിപ്പോർട്ട് ഇന്ന് പുറത്തുവിടില്ല, രഞ്ജിനിയുടെ ആവശ്യം സർക്കാർ അംഗീകരിച്ചു

Leave a Comment