മുഖ്യമന്ത്രിയുടെ ഗൺമാൻമാർക്ക് ക്രൈംബ്രാഞ്ചിന്റെ ക്ലീൻ ചിറ്റ്, മർദനം ഔദ്യോഗിക കൃത്യനിർവഹണത്തിന് ഇടയിൽ

Written by Taniniram

Published on:

കെഎസ് യു-യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകരെ മര്‍ദിച്ച മുഖ്യമന്ത്രിയുടെ ഗണ്‍മാന്‍മാരെ കുറ്റവിമുക്തരാക്കി ക്രൈം ബ്രാഞ്ച് റിപ്പോര്‍ട്ട്. നവകേരള യാത്രയ്ക്കിടെ ആലപ്പുഴയില്‍ വച്ച് ഗണ്‍മാന്‍മാര്‍ പ്രവര്‍ത്തകരെ മര്‍ദ്ദിച്ചെന്ന കേസ് അവസാനിപ്പിക്കാന്‍ ജില്ലാ ക്രൈംബ്രാഞ്ച് ആണ് കോടതിയില്‍ റിപ്പോര്‍ട്ട് നല്‍കിയത്. മുഖ്യമന്ത്രിക്ക് സുരക്ഷയൊരുക്കുക മാത്രമാണ് ഉദ്യോഗസ്ഥര്‍ ചെയ്തതെന്ന് റിപ്പോര്‍ട്ടില്‍ പറയുന്നു.

അനിഷ്ട സംഭവങ്ങള്‍ ഒഴിവാക്കുന്നതിന് പര്യാപ്തമായ ഇടപെടല്‍ മാത്രമാണ് നടത്തിയത്. കേസ് മുന്നോട്ടു കൊണ്ടുപോകാന്‍ തക്കവിധമുള്ള ദൃശ്യങ്ങള്‍ ലഭിച്ചിട്ടില്ല. സിസിടിവി ദൃശ്യങ്ങള്‍ ലഭ്യമല്ലാത്തതിനാല്‍ മാധ്യമങ്ങളോട് റിപ്പോര്‍ട്ട് നല്‍കാന്‍ ആവശ്യപ്പെട്ടെങ്കിലും ലഭിച്ചിട്ടില്ല. സന്ദീപും അനില്‍ കുമാറും നടത്തിയത് ഔദ്യോഗിക കൃത്യനിര്‍വഹണമാണെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.

നവകേരള സദസ്സിനെത്തിയ മുഖ്യമന്ത്രിയും മന്ത്രിമാരും സഞ്ചരിച്ച വാഹനത്തിനു മുന്നില്‍ പ്രതിഷേധിച്ചതിനാണ് യൂത്ത് കോണ്‍ഗസ്-കെഎസ് യു പ്രവര്‍ത്തകര്‍ക്ക് മര്‍ദനം ഏറ്റത്. മുഖ്യമന്ത്രിയുടെ ഗണ്‍മാന്‍ അനില്‍കുമാര്‍, സുരക്ഷാ സേനാംഗം സന്ദീപ്, സുരക്ഷാ സേനയിലെ മറ്റു മൂന്ന് ഉദ്യോഗസ്ഥര്‍ എന്നിവരാണ് ക്രൂരമായി മര്‍ദിച്ചത്. മര്‍ദ്ദിച്ചത് താന്‍ കണ്ടില്ലായെന്നാണ് പിന്നീട് മുഖ്യമന്ത്രി മാധ്യമങ്ങളിലൂടെ പറഞ്ഞത്.

See also  Exclusive മുഖ്യമന്ത്രി പിണറായി വിജയന്റെ ഗണ്‍മാനും രക്ഷയില്ല

Related News

Related News

Leave a Comment