കണ്ണൂര്‍ (Kannoor) : പരിയാരം മെഡിക്കല്‍ കോളേജ് വാര്‍ഡില്‍ പാമ്പുകൾ സന്ദർശനത്തിനെത്തുന്നു. 503-ാം നമ്പര്‍ സ്പെഷ്യല്‍ വാര്‍ഡിലെ ശുചിമുറിയിലാണ് ഇന്ന് രാവിലെ പാമ്പിനെ കണ്ടത്. സെപ്തംബര്‍ 19ന് നവജാതശിശുക്കളുടെ ഐസിയുവില്‍ നിന്ന് പാമ്പിനെ കണ്ടെത്തിയിരുന്നു. അന്ന് സ്ഥലത്തുണ്ടായിരുന്നവര്‍ പാമ്പിനെ തല്ലിക്കൊല്ലുകയായിരുന്നു.
ഉഗ്ര വിഷമുള്ള വെള്ളിക്കെട്ടനെയാണ് അന്ന് കണ്ടെത്തിയത്. 15 കുഞ്ഞുങ്ങളും നഴ്‌സുമാരും ആ സമയം ഐസിയുവിലുണ്ടായിരുന്നു. അകത്ത് നിന്ന് പാമ്പ് പുറത്തേക്ക് വരുന്നത് കൂട്ടിരിപ്പുകാര്‍ കാണുകയായിരുന്നു.
ആശുപത്രിക്ക് ചുറ്റും പടര്‍ന്നുകയറിയ ചെടികളില്‍ നിന്നാണ് പാമ്പ് വരുന്നതെന്നാണ് നിഗമനം. ഇതിനും മുമ്പ് ആശുപത്രിയുടെ എട്ടാം നിലയില്‍ മൂര്‍ഖന്‍ പാമ്പ് കയറിയിരുന്നു.