ഡ്രാഗൺ ഫ്രൂട്ട് ‘വികാരമില്ലാത്ത പഴ’മല്ല ; ​ഗുണങ്ങളറിഞ്ഞാൽ നിങ്ങളിത് ദിവസവും കഴിക്കും…

Written by Web Desk1

Published on:

കഴിഞ്ഞ ഏതാനും വർഷങ്ങളായി നമ്മുടെ നാട്ടിൽ സുലഭമായി ലഭിക്കുന്ന പഴമാണ് ഡ്രാ​ഗൺ ഫ്രൂട്ട്. വെള്ള, ചുവപ്പ് എന്നിങ്ങനെ രണ്ട് നിറത്തിലാണ് ഈ പഴം വിപണിയിലെത്തുന്നത്. ഇതിൽ വെള്ള ഡ്രാ​ഗൺ ഫ്രൂട്ടിന് ആരാധകർ പൊതുവെ കുറവാണ്. പ്രത്യേകിച്ച് രുചിയൊന്നും അനുഭവപ്പെടില്ല എന്നതുതന്നെയാണ് കാരണം. എന്നാൽ അങ്ങനെ മാറ്റിനിർത്തേണ്ട ഒരു പഴമല്ല ഡ്രാഗൺ ഫ്രൂട്ട്. പോഷക​ഗുണങ്ങളാൽ സമ്പന്നമായ ഈ പഴം നിങ്ങളുടെ ആഹാരക്രമീകരണത്തിൽ ദിവസവും ഉൾപ്പെടുത്താവുന്നതാണ്.

ഉഷ്ണമേഖലാ പ്രദേശങ്ങളിൽ വളരുന്ന പ്രത്യേകതരം കള്ളിമുൾച്ചെടി (Cactus) ആണ് Hylocereus. ഇതിലുണ്ടാകുന്ന പഴമാണ് ഡ്രാ​ഗൺ ഫ്രൂട്ട്. തെക്കൻ മെക്സിക്കോയും തെക്കൻ-മദ്ധ്യ അമേരിക്കയുമാണ് ഡ്രാ​ഗൺ ഫ്രൂട്ടിന്റെ ജന്മനാടുകൾ.

വിറ്റമിൻ സി, കാത്സ്യം, അയേൺ, മ​ഗ്നീഷ്യം, ഫോസ്ഫറസ്, പ്രോട്ടീൻ, കാർബോ​ഹൈഡ്രേറ്റ്സ്, ഫൈബർ, ഷു​ഗർ, ഫാറ്റ്, കലോറി എന്നിവയെല്ലാം ഡ്രാ​ഗൺ ഫ്രൂട്ടിലുണ്ട്. ഫ്ലവനോയ്ഡുകൾ, ഫെനോളിക് ആസിഡ്, ബെറ്റസൈനിൻ എന്നീ ആന്റി ഓക്സിഡന്റുകളാൽ സമ്പന്നമാണ് ഈ പഴം. അതുകൊണ്ട് സെല്ലുകളുടെ ആരോ​ഗ്യത്തിന് ഇവ നല്ലതാണ്. അകാല വാർദ്ധക്യവും കാൻസർ പോലുള്ള രോ​ഗങ്ങളും അകറ്റിനിർത്താനും ഡ്രാ​ഗൺ ഫ്രൂട്ട് സഹായിക്കുന്നു.

കുറച്ച് കലോറിയും ധാരാളം ഫൈബറും അടങ്ങിയിട്ടുള്ളതിനാലും വേണ്ടുവോളം ജലാംശമുള്ളതിനാലും ശരീരഭാരം ക്രമീകരിക്കുന്നവർക്ക് ഇത് ദിവസവും കഴിക്കാം. ഫൈബർ ധാരാളമുള്ളതിനാൽ മലബന്ധത്തിനും ആശ്വാസം നൽകും. പ്രീബയോട്ടിക് ഘടകങ്ങളും ഡ്രാ​ഗൺ ഫ്രൂട്ടിലുണ്ട്. ഇത് കുടലിന്റെ ആരോ​ഗ്യത്തിന് സഹായിക്കുന്നു. ശരീരത്തിന്റെ പ്രതിരോധ ശക്തി വർദ്ധിപ്പിക്കാൻ ​ഗുണം ചെയ്യുന്ന വിറ്റമിൻ സിയും മറ്റ് ആന്റി ഓക്സിഡന്റുകളും ഈ പഴത്തിലുണ്ട്. കാത്സ്യം അടങ്ങിയിട്ടുള്ളതിനാൽ പല്ലുകളുടെയും എല്ലുകളുടെയും ആരോഗ്യത്തിനും ഡ്രാഗൺ ഫ്രൂട്ട് നല്ലതാണ്.

See also  പ്രമേഹം നിയന്ത്രിക്കാൻ തേങ്ങ, ഉപ്പ്, എണ്ണ… ഉപയോഗം കുറയ്ക്കണം…

Leave a Comment