ഗാന്ധി സ്മരണയില്‍ രാജ്യം. രാഷ്ട്രപിതാവ് മഹാത്മാ ഗാന്ധിയുടെ 155-ാം ജന്മദിനം. ഗാന്ധിജയന്തി ദിനം രാജ്യത്ത് വിപുലമായ പരിപാടികളിലൂടെ ആചരിക്കും. അഹിംസ എന്ന സമരമാര്‍ഗത്തിലൂടെ രാജ്യത്തിന് സ്വാതന്ത്ര്യം നേടിത്തന്ന ഗാന്ധിജി ഓരോ ഭാരതീയന്റെയും മനസുകളില്‍ ഇന്നും ജീവിക്കുന്നു. 1869 ഒക്ടോബര്‍ 2നാണ് ഗുജറാത്തിലെ പോര്‍ബന്തറില്‍ കരംചന്ദ് ഗാന്ധിയുടെയും പുത്ലി ബായിയുടെയും മകനായി ഗാന്ധിജി ജനിച്ചത്.
പൂര്‍ണ നാമം മോഹന്‍ദാസ് കരം ചന്ദ് ഗാന്ധി എന്നായിരുന്നുവെങ്കിലും തന്റെ പ്രവര്‍ത്തികള്‍ കൊണ്ട് ജനങ്ങള്‍ക്ക് അദ്ദേഹം മഹാത്മാഗാന്ധിയായി. കുട്ടികളുടെ പ്രിയപ്പെട്ട ബാപ്പുജിയായി. ഇന്ത്യന്‍ സ്വാതന്ത്ര്യത്തില്‍ ഗാന്ധി നല്‍കിയ സംഭാവനകള്‍ ഇന്നും ഓരോ ഇന്ത്യന്‍ പൗരനും സ്മരിക്കുന്നു.