സേമിയ കൊണ്ട് രുചിയൂറുന്ന പുട്ട് ഞൊടിയിടയിൽ …

Written by Web Desk1

Published on:

മലയാളികളുടെ പ്രിയപ്പെട്ട പ്രഭാതഭക്ഷണമാണ് പുട്ട്. ഏത് കറിയോടൊപ്പവും പുട്ട് കഴിക്കാവുന്നതാണ്. ചിലർക്ക് അരിപൊടിയുപയോഗിച്ച് തയ്യാറാക്കുന്ന പുട്ടിനോടാണ് കൂടുതൽ ഇഷ്ടം. എന്നാൽ മറ്റുചിലർക്ക് ഗോതമ്പ് പൊടിയുപയോഗിച്ച് തയ്യാറാക്കുന്ന പുട്ടും പ്രിയപ്പെട്ടതായിരിക്കും. ഇനി കുറച്ച് വെറൈറ്റി ആയി പുട്ട് തയ്യാറാക്കിയാലോ? കുറഞ്ഞ സമയം കൊണ്ട് സേമിയ ഉപയോഗിച്ച് പുട്ട് തയ്യാറാക്കാം.എങ്ങനെയെന്ന് നോക്കാം.

ആവശ്യമായ സാധനങ്ങൾ

ഒരു പാക്കറ്റ് സേമിയ (400 ഗ്രാം), തേങ്ങ ചിരകിയത്, വെളളം, ഉപ്പ്.

ചെയ്യേണ്ട വിധം

നല്ല വലിപ്പമുളള പാത്രത്തിലേക്ക് സേമിയ അധികം വലിപ്പമില്ലാത്ത രീതിയിൽ പൊടിച്ചിടുക. അത് കുതിരുന്നതിനായി ആവശ്യത്തിന് വെളളം ഒഴിക്കുക. ആവശ്യത്തിന് ഉപ്പ് ചേർക്കാനും മറക്കരുത്. മൂന്ന് മിനിട്ട് നേരമെങ്കിലും സേമിയ കുതിരാനായി മാറ്റിവയ്ക്കുക. ശേഷം സേമിയയിൽ നിന്നും പൂർണമായും വെളളം അരിപ്പയുപയോഗിച്ച് നീക്കം ചെയ്യുക. പുട്ടുകുറ്റിയിലേക്ക് ആദ്യം ആവശ്യത്തിന് തേങ്ങാ പീര ഇട്ടുകൊടുത്തതിനുശേഷം സേമിയയും നിറയ്ക്കുക. വീണ്ടും തേങ്ങാപീര പുട്ടുകുറ്റിയിൽ നിറയ്ക്കാൻ മറക്കാതിരിക്കുക. ശേഷം ചൂടാക്കുക. പത്ത് മിനിട്ട് കൊണ്ട് സേമിയ പുട്ട് റെഡിയാകും. ഈ പുട്ട് കഴിക്കാൻ ഒരു കറിയുടെയും ആവശ്യമില്ല.

See also  കോളിഫ്‌ളവര്‍ സൂപ്പിന്റെ ആരോഗ്യ ഗുണങ്ങള്‍

Leave a Comment