ഇലക്ടറൽ ബോണ്ട് വഴി പണം തട്ടിയെന്ന ആരോപണത്തിൽ നിർമല സീതാരാമനെതിരെയുള്ള അന്വേഷണത്തിന് ഹൈക്കോടതിയുടെ സ്റ്റേ

Written by Taniniram

Published on:

ഇലക്ടറല്‍ ബോണ്ട് പദ്ധതി ദുരുപയോഗം ചെയ്ത് കമ്പനികളില്‍ നിന്ന് കോടിക്കണക്കിന് രൂപ തട്ടിയെടുത്തെന്നാരോപിച്ച് കേന്ദ്ര ധനമന്ത്രി നിര്‍മല സീതാരാമനും മറ്റുള്ളവര്‍ക്കുമെതിരെ സമര്‍പ്പിച്ച കേസ് അന്വേഷണം കര്‍ണാടക ഹൈക്കോടതി സ്റ്റേ ചെയ്തു.

ബിജെപി സംസ്ഥാന ഘടകം മുന്‍ അധ്യക്ഷന്‍ നളിന്‍ കുമാര്‍ കട്ടീല്‍ സമര്‍പ്പിച്ച ഹര്‍ജിയിലാണ് ജസ്റ്റിസ് എം. നാഗപ്രസന്ന ഇടക്കാല ഉത്തരവ് പുറപ്പെടുവിച്ചത്.

ജനാധികാര സംഘര്‍ഷ സംഘടനയുടെ അംഗമായ ആദര്‍ശ് അയ്യരാണ് നിര്‍മല സീതാരാമനെതിരെ കോടതിയെ സമീപിച്ചത്. ഫെബ്രുവരിയില്‍ ഇലക്ടറല്‍ ബോണ്ട് റദ്ദാക്കിക്കൊണ്ടുള്ള സുപ്രീംകോടതി ഉത്തരവിന് പിന്നാലെയായിരുന്നു അഭിഭാഷകന്‍ കൂടിയായ ആദര്‍ശ് അയ്യര്‍ കോടതിയെ സമീപിച്ചത്.

Leave a Comment