ശിശുഭവനിലെ കുട്ടികള്‍ക്ക് ആര്‍.എസ് വൈറസ് ബാധ…

Written by Web Desk1

Published on:

കൊച്ചി (Kochi) : അങ്കമാലിയിലെ സംസ്ഥാന വനിതാ ശിശു വികസന വകുപ്പിന് കീഴിലുള്ള ശിശുഭവനിലെ കുട്ടികള്‍ക്ക് ആര്‍.എസ് വൈറസ് ബാധ. വൈറസ് ബാധയെ തുടര്‍ന്ന് അഞ്ച് കുട്ടികളെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഒരു കുട്ടിയുടെ നില ഗുരുതരമാണ്. നാല് മാസം പ്രായമുള്ള കുട്ടിയുടെ നിലയാണ് ഗുരുതരമായി തുടരുന്നത്. രണ്ടാഴ്ചയോളമായി കുട്ടികള്‍ ആശുപത്രിയിലാണ്.

രോഗബാധ ഉണ്ടാകാനിടയായ കാരണം അധികൃതര്‍ ഇതുവരെ വ്യക്തമാക്കിയിട്ടില്ല. ആര്‍.എസ് വൈറസ് ബാധയെ തുടര്‍ന്ന് എല്ലാ ശിശുഭവനുകളിലും ജാഗ്രതാ നിര്‍ദേശം നല്‍കിയിട്ടുണ്ട്.

ശ്വാസകോശത്തെ ബാധിക്കുന്ന ആര്‍.എസ് വൈറസുകള്‍ 18 മാസത്തില്‍ താഴെയുള്ള കുകുട്ടികളെയാണ് ബാധിക്കുന്നത്. മൂക്കൊലിപ്പ്, പനി, ശ്വാസ തടസം, വലിവ് എന്നിവയാണ് രോഗ ലക്ഷണങ്ങള്‍. ചില കുട്ടികളില്‍ ന്യുമോണിയയ്ക്ക് സമാനമായ ലക്ഷണങ്ങളും ഉണ്ടാകാറുണ്ട്.

See also  മുത്താരമ്മൻകോവിൽ എച്ച്.എസ്.എസിന് പുതിയ സെമിനാർ ഹാളും ലൈബ്രറിയും മന്ത്രി വി.ശിവൻകുട്ടി ഉദ്ഘാടനം ചെയ്തു

Related News

Related News

Leave a Comment