തിരുവനന്തപുരം മൃഗശാലയില്‍ നിന്ന് വീണ്ടും ഹനുമാന്‍ കുരങ്ങുകള്‍ ചാടിപ്പോയി…

Written by Web Desk1

Published on:

തിരുവനന്തപുരം (Thiruvananthapuram) : ഹനുമാന്‍ കുരങ്ങുകള്‍ തിരുവനന്തപുരം മൃഗശാലയില്‍ നിന്നും വീണ്ടും ചാടിപ്പോയി. മൂന്ന് പെണ്‍കുരങ്ങുകളാണ് ചാടിപ്പോയത്. നേരത്തെ ചാടിപ്പോയി തിരികെയെത്തിച്ച കുരങ്ങ് ഉള്‍പ്പെടെയാണ് ഇപ്പോഴും ചാടിപ്പോയത്.

അതേസമയം കുരങ്ങുകള്‍ മൃഗശാല പരിസരത്ത് തന്നെയുണ്ടെന്ന് അധികൃതര്‍ പ്രതികരിച്ചു. മൃഗശാല കോമ്പൗണ്ടിലെ മറ്റൊരു മരത്തില്‍ കുരങ്ങുകള്‍ ഉണ്ടെന്നും അധികൃതര്‍ അറിയിച്ചു. കുരങ്ങുകളെ തിരികെ എത്തിക്കാനുള്ള ശ്രമം തുടരുകയാണ്.

ഇന്ന് രാവിലെ മുതലാണ് കുരങ്ങുകളെ കാണാതായത്. ഇനി ഒരു ആണ്‍കുരങ്ങുമാത്രമാണ് കൂട്ടില്‍ അവശേഷിക്കുന്നത്. തുറന്ന കൂടിന്റെ കിടങ്ങ് ചാടിക്കടന്ന കുരങ്ങുകള്‍ മൃഗശാല വളപ്പിനുള്ളിലെ മരത്തില്‍ കയറി കൂടുകയായിരുന്നു. ഒന്നരവര്‍ഷം മുന്‍പായിരുന്നു സമാനമായ രീതിയില്‍ കുരങ്ങ് ചാടിപ്പോയത്. പുതുതായി എത്തിച്ച മൃഗങ്ങളെ സന്ദര്‍ശകര്‍ക്ക് കൗണാന്‍ തുറന്നുവിടുന്ന ചടങ്ങ് നടക്കാനിരിക്കെ കൂട് തുറന്നു പരീക്ഷം നടത്തിയപ്പോഴാണ് കുരങ്ങ് ചാടിപ്പോയത്. പിന്നീട് പിടികൂടുകയായിരുന്നു.

See also  ഫെഫ്ക കടുപ്പിച്ചു ,പ്രശ്‌നപരിഹാരമായി മള്‍ട്ടിപ്ലെക്‌സ് ശൃംഖലയായ പിവിആര്‍ മലയാള സിനിമകള്‍ പ്രദര്‍ശിപ്പിക്കും

Related News

Related News

Leave a Comment