തൃശൂർ ആകാശപാത ഉദ്ഘാടനത്തിന് സുരേഷ് ഗോപിയെ ക്ഷണിച്ചില്ലെന്ന ആരോപണവുമായി ബിജെപി, പ്രോട്ടോക്കോൾ ലംഘനമാണ് നടന്നതെന്ന് കെ.കെ.അനീഷ് കുമാർ

Written by Taniniram

Published on:

തൃശൂര്‍: തൃശൂരിലെ ആകാശപാത ഉദ്ഘാടനത്തിന് കേന്ദ്രമന്ത്രിയുമായ സുരേഷ് ഗോപിയെ ക്ഷണിച്ചില്ലെന്ന് വിവാദവുമായ ബിജെപി ജില്ലാനേതൃത്വം. കേന്ദ്രസര്‍ക്കാരിന്റെ അമൃത് ഫണ്ട് ഉപയോഗപ്പെടുത്തി നിര്‍മ്മിച്ച ശക്തന്‍ നഗറിലെ ആകാശപാത ഉദ്ഘാടനത്തിന് സുരേഷ് ഗോപിയെ ക്ഷണിക്കാത്തത് സിപിഎമ്മിന്റെ രാഷട്രീയ പാപ്പരത്തമാണെന്ന് ബിജെപി ആരോപിച്ചു. കോര്‍പ്പറേഷനാണ് ആകാശപാത നിര്‍മ്മാണം പൂര്‍ത്തിയാക്കിയത്.

കേന്ദ്ര സര്‍ക്കാരിന്റെ പ്രോട്ടോകോള്‍ പ്രകാരം സംസ്ഥാന മന്ത്രിയേക്കാള്‍ മുകളിലാണ് കേന്ദ്ര മന്ത്രിയുടെ സ്ഥാനമെന്നും ബിജെപി ജില്ലാ പ്രസിഡന്റ് കെ.കെ. അനീഷ് കുമാര്‍ പറഞ്ഞു. പ്രോട്ടോകോള്‍ ലംഘിച്ച് കേന്ദ്രമന്ത്രി സുരേഷ് ഗോപിയെ ഒഴിവാക്കി സംസ്ഥാന മന്ത്രി എം.ബി. രാജേഷിനെക്കൊണ്ടാണ് ഉദ്ഘാടനം ചെയ്യിപ്പിച്ചതെന്നും സുരേഷ് ഗോപിയുടെ സൗകര്യം പോലും ചോദിക്കാതെ മുഖ്യാതിഥിയായി നോട്ടീസില്‍ ഉള്‍പ്പെടുത്തിയത് ജനങ്ങളെ കബളിപ്പിക്കാനാണെന്നും ബിജെപി ആരോപിച്ചു.

Related News

Related News

Leave a Comment