അൻവർ പുറത്ത് ; സിപിഐഎം ബന്ധം അവസാനിച്ചെന്ന് എം വി ഗോവിന്ദൻ

Written by Taniniram

Published on:

ന്യൂഡൽഹി: പാർടിയുമായുള്ള പി വി അൻവറിന്റെ എല്ലാ ബന്ധങ്ങളും അവസാനിച്ചെന്ന് സിപിഐ എം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദൻ. പാർലമെന്ററി പാർട്ടി അംഗത്വം സ്വയം വലിച്ചെറിയുന്ന സമീപനം അൻവർ സ്വീകരിച്ചു. തെറ്റ് തിരുത്തി മുന്നോട്ട് പോകാൻ അൻവർ തയ്യാറാകുന്നില്ല. അൻവർ സ്വയം സ്വതന്ത്ര എംഎൽഎയായി നിൽക്കുന്നു. അൻവറിന് പാർടിയുമായി യാതൊരു ബന്ധവും ഇല്ലെന്നും അദ്ദേഹം വ്യക്തമാക്കി.

അൻവറിന്റെ നിലപാടുകളും രാഷ്ട്രീയ സമീപനങ്ങളും പരിശോധിച്ചാൽ കമ്യൂണിസ്റ്റ് പാർടിയുടെ സംവിധാനത്തെക്കുറിച്ച് അയാൾക്കു കാര്യമായ ധാരണയില്ലെന്നു വ്യക്തമാണെന്നും അദ്ദേഹം പറഞ്ഞു. പാർടിയിലെ സാധാരണക്കാരുടെ വികാരം ഉൾക്കൊണ്ടാണ് പ്രവർത്തിക്കുന്നതെന്ന അദ്ദേഹത്തിന്റെ വാദം തെറ്റാണ്.

ഇത്രയും കാലം എംഎൽഎയായിട്ടും കമ്യൂണിസ്റ്റ് പാർടി അംഗമാകാൻ അദ്ദേഹത്തിന് സാധിച്ചിട്ടില്ല. വർഗബഹുജന സംഘടനകളിൽ ഇന്നേവരെ പ്രവർത്തിച്ചിട്ടുമില്ല. കോൺഗ്രസിൽ പ്രവർത്തിക്കുകയും തുടർന്ന് ഇടതുപക്ഷത്തിന്റെ സഹയാത്രികനായി സിപിഎം പാർലമെന്ററി പാർടി അംഗമായിട്ടുണ്ട്. സിപിഎമ്മിന്റെ രാഷ്ട്രീയവുമായി ബന്ധമുള്ള വേദികളിലൊന്നും അദ്ദേഹം പ്രവർത്തിച്ചിട്ടില്ലെന്നും ​എം വി ​ഗോവിന്ദൻ പറഞ്ഞു.

See also  പുല്ലൂര്‍ ലിഫ്റ്റ് ഇറിഗേഷന്‍ നിര്‍മ്മാണം ആരംഭിച്ചു

Related News

Related News

Leave a Comment