ഡിഎന്‍എ പരിശോധനാ ഫലം ലഭിച്ചു; ട്രക്കില്‍ നിന്ന് കിട്ടിയത് അര്‍ജുനെ തന്നെ, മൃതദേഹം നാളെ രാവിലെ വിലാപയാത്രയായി വീട്ടിലേക്കെത്തിക്കും

Written by Taniniram

Published on:

ഷിരൂരില്‍ ഗംഗാവലി പുഴയില്‍ നിന്നെടുത്ത ലോറിയില്‍ കണ്ടെത്തിയ മൃതദേഹം കോഴിക്കോട് കണ്ണാടിക്കല്‍ സ്വദേശി അര്‍ജുന്റേത് തന്നെയെന്ന് സ്ഥിരീകരിച്ചു. ഡിഎന്‍എ പരിശോധനഫലം പുറത്ത് വന്നു. ഇനി മൃതദേഹം എത്രയും വേഗം നാട്ടിലേക്ക് എത്തിക്കാനുളള നടപടിക്രമങ്ങള്‍ക്ക് ആരംഭിക്കും. ഇനി സാങ്കേതിക നടപടികള്‍ മാത്രമേ ഉള്ളൂവെന്നും നാളെ രാവിലെയോടെ മൃതദേഹം വീട്ടിലേക്ക് എത്തിക്കാന്‍ കഴിയുമെന്നാണ് കരുതുന്നതെന്ന് സഹോദരീ ഭര്‍ത്താവ് ജിതിന്‍ അറിയിച്ചു. മൃതദേഹം നാട്ടിലെത്തിക്കാന്‍ സംസ്ഥാന സര്‍ക്കാര്‍ എല്ലാ സഹായങ്ങളും വാഗ്ദാനം ചെയ്തിട്ടുണ്ട്.

കര്‍ണാടക പൊലീസിലെ സിഐ റാങ്കില്‍ ഉള്ള ഉദ്യോഗസ്ഥനാണ് അര്‍ജുനുമായെത്തുന്ന ആംബുലന്‍സിന്റെ സുരക്ഷാ ചുമതല നല്‍കിയിരിക്കുന്നത്. കാര്‍വാര്‍ എംഎല്‍എ സതീഷ് സെയില്‍ ആംബുലന്‍സിനെ അനുഗമിക്കും. മുഖ്യമന്ത്രിയുടെ ഓഫീസില്‍ നിന്ന് അനുമതി കിട്ടിയാല്‍ കാര്‍വാര്‍ എസ്പി എം നാരായണ കൂടി മൃതദേഹത്തെ അനുഗമിക്കും.

See also  ഇത് ശരിയല്ല സാർ ..നമ്മുടെ സഹോദരൻ മണ്ണിനടിയിലാണ് …ദുരന്തഭൂമിയിൽ കാർവാർ എസ്പിയുടെ സെൽഫിയിൽ രൂക്ഷ വിമർശനം

Related News

Related News

Leave a Comment