സ്വർണ്ണ വില ഉയരങ്ങളിലേക്ക് തന്നെ, ഇന്ന് പവന് വർധിച്ചത് 320 രൂപ, ഒരാഴ്ചയ്ക്കിടെ കൂടിയത് 2,200 രൂപ |Gold Rate Kerala

Written by Taniniram

Published on:

സ്വര്‍ണ വിലയില്‍ വീണ്ടും വര്‍ധന. ഇന്ന് പവന് 320 രൂപ വര്‍ധിച്ച് 56,800 രൂപയിലെത്തി. 40 രൂപയുടെ വര്‍ധനയോടെ 7,100 രൂപയാണ് ഒരു ഗ്രാമിന്റെ വില. ഒരു ദിവസത്തെ ഇടവേളയ്ക്ക് ശേഷമാണ് വില വര്‍ധിച്ചിരിക്കുന്നത്. സെപ്റ്റംബര്‍ ആദ്യവാരം രേഖപ്പെടുത്തിയ 53,360 രൂപയില്‍ നിന്നാണ് റെക്കോര്‍ഡ് വിലയിലെത്തിയിരിക്കുന്നത്. Gold Rate Kerala

രാഴ്ചയ്ക്കിടെ 2,200 രൂപയാണ് സ്വര്‍ണ വിലയിലുണ്ടായ വര്‍ധന. 56,800 രൂപയാണ് ഒരു പവന്റെ വിലയെങ്കിലും ഒരു പവന്റെ ആഭരണം വാങ്ങാന്‍ 64,000 രൂപയ്ക്ക് മുകളില്‍ ചെലവാക്കണം.
10% ശതമാനം പണിക്കൂലിയുള്ള സ്വര്‍ണാഭരണത്തിന് ഇന്ന് ചെലവാകുന്ന തുക 64,400 രൂപയോളമാണ്. പണിക്കൂലിക്ക് അനുസരിച്ച് വിലയിലും വ്യത്യാസം വരാം.

Related News

Related News

Leave a Comment