എടിഎം കവർച്ചാ സംഘമെത്തിയത് വെള്ളക്കാറിൽ സിസിടിവി കാമറകളിൽ പെയിന്റ് സ്‌പ്രേ ചെയ്തു’; കവർച്ചാ സംഘത്തെക്കുറിച്ച് സൂചന ലഭിച്ചെന്ന് പോലീസ്‌

Written by Taniniram

Published on:

തൃശൂരില്‍ കൃത്യമായി ആസൂത്രണത്തോടെ എസ്ബിഐ എ.ടി.എം കൊള്ള. മാപ്രാണം, കോലഴി, ഷൊര്‍ണൂര്‍ റോഡ് എന്നിവിടങ്ങളിലെ എസ്ബിഐ എടിഎമ്മുകളില്‍ നിന്ന് 65 ലക്ഷം രൂപ കവര്‍ന്നു. നിന്നാണഅ പണം നഷ്ടപ്പെട്ടത്. കാറിലെത്തിയ നാലംഗസംഘം ഗ്യാസ് കട്ടര്‍ ഉപയോഗിച്ചാണ് എടിഎമ്മുകള്‍ തകര്‍ത്തത്. പുലര്‍ച്ചെ രണ്ടിനും നാലിനും മധ്യേയാണ് കൊള്ള. സിസിടിവി കാമറകളില്‍ കറുത്ത പെയിന്റ് സ്‌പ്രേ ചെയ്തിട്ടുണ്ട്. ഇതര സംസ്ഥാനക്കാരെ കേന്ദ്രീകരിച്ചാണ് അന്വേഷണം പുരോഗമിക്കുന്നത്. കവര്‍ച്ചാസംഘമെത്തിയത് വെള്ള നിറത്തിലുള്ള കാറിലാണ്. കാറിന്റെ ദൃശ്യങ്ങള്‍ അന്വേഷണ സംഘത്തിന് ലഭിച്ചിട്ടുണ്ട്. മോഷണം നടത്തിയ പ്രഫഷനല്‍ സംഘത്തെക്കുറിച്ച് സൂചന ലഭിച്ചെന്ന് പൊലീസ്.

മോഷ്ടാക്കള്‍ എടിഎം തകര്‍ത്തതോടെ എടിഎമ്മില്‍ നിന്ന് ബാങ്ക് ഉദ്യോഗസ്ഥര്‍ക്ക് സന്ദേശമെത്തുകയായിരുന്നു. പിന്നാലെ ബാങ്ക് ഉദ്യോഗസ്ഥര്‍ പൊലീസിനെ വിവരമറിയിച്ചു. രാത്രി പട്രോള്‍ നടത്തുന്ന പൊലീസ് സംഘം എത്തുമ്പോഴേക്കും പ്രതികള്‍ പണവുമായി കടന്നിരുന്നു.

Related News

Related News

Leave a Comment