ഷിരൂരിൽ മണ്ണിടിച്ചിലിൽ കാണാതായ അർജുന്റെ ലോറി കണ്ടെത്തി; ട്രക്കിന്റെ കാബിനുള്ളിൽ മൃതദേഹം; അർജുന്റേതെന്ന് നിഗമനം

Written by Taniniram

Published on:

കര്‍ണാടകയിലെ ഷിരൂരില്‍ മണ്ണിടിച്ചിലില്‍ കാണാതായ മലയാളി ഡ്രൈവര്‍ അര്‍ജുന്‍ ഓടിച്ചിരുന്ന ലോറി കണ്ടെത്തി. ഷിരൂര്‍ ഗംഗാവലി പുഴയില്‍ നിന്നാണ് ലോറിയുടെ കാബിന്‍ കണ്ടെത്തിയത്. ലോറിയിലെ കാബിനില്‍ മൃതദേഹവും കണ്ടെത്തിയിട്ടുണ്ട്. ഇത് അര്‍ജുന്റേതാണെന്നാണ് നിഗമനം എങ്കിലും ഉറപ്പിക്കാന്‍ കൂടുതല്‍ പരിശോധന വേണ്ടി വരും.

കാണാതായി 71ാം ദിവസം നിര്‍ണായക കണ്ടെത്തല്‍ പുറത്തുവരുന്നത്. കഴിഞ്ഞ ദിവസങ്ങളിലെ പരിശോദനയില്‍ ലോറിയുടെ ക്രാഷ് ഗാര്‍ഡ് ഗംഗാവലി പുഴയില്‍നിന്ന് കണ്ടെത്തിയരുന്നു. കന്യാകുമാരി-പനവേല്‍ ദേശീയപാത 66ല്‍ മംഗളൂരു-ഗോവ റൂട്ടില്‍ അങ്കോലയ്ക്കു സമീപം ഷിരൂരിലാണ് അര്‍ജുന്‍ ഓടിച്ച ലോറി വന്‍ മണ്ണിടിച്ചിലില്‍ പെട്ടത്. ജൂലൈ 16ന് രാവിലെ 8.30ന് ആയിരുന്നു അപകടം.

See also  ചീഫ് സെക്രട്ടറി ശാരദ മുരളീധരന്റേയും മുൻ ചീഫ് സെക്രട്ടറി വേണുവിന്റേയും മകൾ കല്യാണി വിവാഹിതയായി 

Related News

Related News

Leave a Comment