Thursday, July 3, 2025

ലൈംഗിക പീഡന പരാതിയില്‍ നടന്‍ ഇടവേള ബാബുവിനെ പ്രത്യേക അന്വേഷണ സംഘം ചോദ്യം ചെയ്യുന്നു

Must read

- Advertisement -

എറണാകുളം (Eranakulam) :നടിയെ പീഡിപ്പിച്ചെന്ന പരാതിയില്‍ പ്രത്യേക അന്വേഷണ സംഘത്തിനു മുന്‍പില്‍ ഇടവേള ബാബു ചോദ്യംചെയ്യലിന് ഹാജരായി. കൊച്ചിയിലെ തീരദേശ പൊലീസ് ആസ്ഥാനത്താണ് ഹാജരായത്. കേസിൽ ഇടവേള ബാബുവിന് കോടതി മുൻകൂർജാമ്യം അനുവദിച്ചിരുന്നു. മുകേഷിനെ മൂന്നുമണിക്കൂര്‍ ചോദ്യംചെയ്തതും പിന്നീട് അറസ്റ്റ് രേഖപ്പെടുത്തി വിട്ടയച്ചതും ഇവിടെവച്ചാണ്.

താര സംഘടനയായ അമ്മയിൽ അംഗത്വം നേടാനായി വിളിച്ചപ്പോൾ അപേക്ഷ പൂരിപ്പിക്കാൻ നടിയോട് ഫ്‌ളാറ്റിലേക്ക് വരാൻ ആവശ്യപ്പെടുകയും , നടിയുടെ കഴുത്തിൽ ചുംബിച്ചെന്നുമാണ് പരാതി. പീഡനം, സ്ത്രീത്വത്തെ അപമാനിക്കൽ തുടങ്ങിയ വകുപ്പുകൾ അനുസരിച്ചാണ് കേസ് എടുത്തിരിക്കുന്നത്.

See also  അമ്മയും മകനും മരിച്ച നിലയിൽ…
- Advertisement -

More articles

LEAVE A REPLY

Please enter your comment!
Please enter your name here

- Advertisement -spot_img

Latest article