സ്വർണ്ണവില കുതിക്കുന്നു; ഇന്ന് പവന് കൂടിയത് 480 രൂപ, വിലകൂടാൻ കാരണം പശ്ചിമേഷ്യൻ സംഘർഷങ്ങളോ?|Gold Rate Today

Written by Taniniram

Published on:

തിരുവനന്തപുരം: ആഭരണപ്രേമികള്‍ക്ക് തിരിച്ചടിയായ് സംസ്ഥാനത്ത് സ്വര്‍ണവില കുതിക്കുന്നു. ഇന്ന് ഗ്രാമിന് 60 രൂപ വര്‍ദ്ധിച്ച് 7060 രൂപയും, പവന് 480 രൂപ വര്‍ദ്ധിച്ച് 5,6480 രൂപയുമായി.

ഒരു ഗ്രാം 18 കാരറ്റ് സ്വര്‍ണ്ണത്തിന്റെ വില 5840 രൂപയായി. കൂടാതെ 24 കാരറ്റ് തങ്കക്കട്ടിയുടെ ബാങ്ക് നിരക്ക് കിലോഗ്രാമിന് 77.5 ലക്ഷം രൂപയ്ക്ക് അടുത്തായി.അന്താരാഷ്ട്ര സ്വര്‍ണ്ണവില ഡോളറിലാണ്. ഡോളറുമായി ഇന്ത്യന്‍ രൂപയുടെ വിനിമയ നിരക്ക് 83.54 ആണ്.

പശ്ചിമേഷ്യയില്‍ ആക്രമണം രൂക്ഷമായതിനെ തുടര്‍ന്നാണ് വിലവര്‍ധന ക്രമാതീതമായി വര്‍ദ്ധിക്കുന്നത്. യുദ്ധ ആശങ്കകള്‍ വര്‍ദ്ധിക്കുമ്പോള്‍ സ്വര്‍ണത്തില്‍ വന്‍ നിക്ഷേപങ്ങള്‍ കൂടും. ഉടന്‍ ഒരു വെടിനിര്‍ത്തല്‍ ഉണ്ടായില്ലെങ്കില്‍ വിലവര്‍ധനവ് തുടരും.

Related News

Related News

Leave a Comment