Saturday, April 5, 2025

നെയ്യിൽ മായം; മലയാളികളുടെ പ്രിയപ്പെട്ട മൂന്ന് ബ്രാൻഡുകൾക്ക് നിരോധനം

Must read

- Advertisement -

തിരുവനന്തപുരം; സംസ്ഥാനത്ത് മായം കലർന്ന നെയ്യ് ഉത്പാദിപ്പിക്കുകയും വിൽക്കുകയും ചെയ്ത ബ്രാൻഡുകൾ നിരോധിച്ചു. മൂന്ന് ബ്രാൻഡുകളാണ് ഭക്ഷ്യസുരക്ഷാ വിഭാഗം കണ്ടെത്തിയത്.

ചോയ്‌സ്, മേന്മ, എസ്ആർഎസ് എന്നീ ബ്രാൻഡുകളാണ് വിപണിയിൽ അധികലാഭം ലക്ഷ്യമിട്ട് മായം ചേർത്ത് വിൽപ്പനയ്ക്ക് വച്ചിരിക്കുന്നത്. തിരുവനന്തപുരം അമ്പൂരി ചപ്പാത്തിൻകരയിലെ ചോയ്‌സ് ഹെർബൽസ് നിർമിച്ച നെയ്യ് ബ്രാൻഡുകളാണ് ഇവ.

ഇവയുടെ ലേബലുകളിൽ നെയ്യ് എന്നാണുള്ളതെങ്കിലും ചേരുവകളുടെ പട്ടികയിൽ നെയ്യ്, സസ്യ എണ്ണ, വനസ്പതി എന്നിവ ഉൾപ്പെട്ടിട്ടുണ്ട്. ശുദ്ധമായ നെയ്യ് മാത്രമേ നെയ്യ് എന്ന പേരിൽ വില്പന നടത്താൻ പാടുള്ളൂ. മറ്റ് എണ്ണകളുടെ കൊഴുപ്പുകൾ ചേർന്ന കൂട്ടുമിശ്രിതം നെയ്യുടെ നിർവചനത്തിൽ വരില്ല. അതിനാൽ ഇവയുടെ വിൽപ്പനയും ഉപയോഗവും ഭക്ഷ്യസുരക്ഷാനിലവാര റെഗുലേഷനിലെ വ്യവസ്ഥപ്രകാരം തടഞ്ഞിട്ടുള്ളതാണ്.

ഇതേത്തുടർന്നാണ് ഭക്ഷ്യസുരക്ഷാ നിയമത്തിലെ വിവിധ വകുപ്പ് പ്രകാരം കമ്മിഷൻ നടപടിയെടുത്തത്.മായം കലർന്നിട്ടുണ്ടോയെന്ന് കണ്ടെത്താൻ മറ്റ് ബ്രാൻഡുകളുടെ നെയ്യും ഭക്ഷ്യസുരക്ഷാ വിഭാഗം പരിശോധിക്കുമെന്ന് അധികൃതർ അറിയിച്ചു.

See also  ഡയറ്റില്‍ നെയ്യ് ഉള്‍പ്പെടുത്തൂ; അറിയാം മാറ്റങ്ങൾ…
- Advertisement -

More articles

LEAVE A REPLY

Please enter your comment!
Please enter your name here

- Advertisement -spot_img

Latest article