കുളികഴിഞ്ഞ് ഒരിക്കലും ബക്കറ്റ് ഇങ്ങനെ വയ്ക്കരുതേ…

Written by Web Desk1

Published on:

നമ്മുടെ ദൈനംദിന ജീവിതത്തിൽ ഏറെ സഹായകരമായ നിരവധി വസ്തുക്കളുണ്ട്. എന്നാൽ ശരിയായ രീതിയിൽ ഉപയോഗിച്ചില്ലെങ്കിൽ ഇവ ഗുണത്തിന് പകരം ദോഷമാകും ഉണ്ടാക്കുക എന്നാണ് വാസ്തുശാസ്ത്രം പറയുന്നത്. അതായത് കുളിമുറിയിലെ ഒരു ബക്കറ്റ് പോലും നിങ്ങളുടെ സാമ്പത്തിക പ്രശ്നത്തിന് കാരണമാകാം. വാസ്തു പ്രകാരം, കുളിമുറിക്കും നമ്മുടെ ജീവിതത്തിൽ ഒരു പ്രധാന സ്ഥാനമുണ്ട്. അതിനാൽ കുളിമുറിയിലെ സാധനങ്ങൾ വാസ്തു അനുസരിച്ച് സൂക്ഷിക്കുകയും ഉപയോഗിക്കുകയും ചെയ്താൽ വീടിന്റെ ദോഷങ്ങളെല്ലാം മാറി സാമ്പത്തികമായ ഉയർച്ച നേടാൻ കഴിയും എന്നാണ് വാസ്തുശാസ്ത്ര വിദഗ്ദ്ധർ പറയുന്നത്.

ഒഴിഞ്ഞ ബക്കറ്റ് കുളിച്ചതിന് ശേഷം പലരും ബക്കറ്റ് കാലിയായി സൂക്ഷിക്കുന്നു. എന്നാല്‍ വാസ്തു ശാസ്ത്രമനുസരിച്ച് അങ്ങനെ ചെയ്യുന്നത് വളരെ അശുഭകരമായി കണക്കാക്കപ്പെടുന്നു. വാസ്തു പ്രകാരം ഒഴിഞ്ഞ ബക്കറ്റ് ഒരിക്കലും കുളിമുറിയിൽ വയ്ക്കരുത്. ഇങ്ങനെ ചെയ്യുന്നത് ജീവിതത്തിൽ സാമ്പത്തിക പ്രതിസന്ധി ഉണ്ടാക്കും. നിങ്ങളും സാമ്പത്തിക പ്രതിസന്ധി നേരിടുന്നുണ്ടെങ്കിൽ ഇക്കാര്യം ശ്രദ്ധിക്കുക. നിങ്ങള്‍ കുളികഴിഞ്ഞ് മടങ്ങുമ്പോള്‍ ബക്കറ്റിൽ കുറച്ച് വെള്ളം നിറച്ചു വയ്ക്കാന്‍ ശ്രദ്ധിക്കുക. ഇങ്ങനെ ചെയ്യുന്നതുവഴി നിങ്ങളുടെ ജീവിതത്തിലും വീട്ടിലും പണത്തിന്‍റെ ഒഴുക്ക് ഉണ്ടാകുമെന്നാണ് വാസ്തുശാസ്ത്രം പറയുന്നത്.നിറംവാസ്തു ശാസ്ത്രം പറയുന്നതനുസരിച്ച് നീല നിറം ശനിയുടെയും രാഹുവിന്റെയും അശുഭകരമായ പ്രഭാവത്തെ കുറയ്ക്കാന്‍ സഹായിക്കുന്നു. അതിനാൽ ശനി, രാഹു ദോഷം ഉള്ളവർ കുളിമുറിയിൽ ഒരു നീല ബക്കറ്റും ഒരു നീല മഗ്ഗും എപ്പോഴും സൂക്ഷിക്കുക. ഇത് രാഹുവിന്റെയും ശനിയുടെയും അശുഭഫലങ്ങളിൽ നിന്ന് ഒരു പരിധിവരെ ആശ്വാസം നൽകുന്നു. കൂടാതെ, നിങ്ങൾക്ക് സമ്പത്തും സാമ്പത്തിക ഭദ്രതയും ലഭിക്കണമെങ്കിൽ, കുളിമുറിയിൽ നീല ടൈലുകൾ ഉപയോഗിക്കുക. ഇത്തരം മാറ്റങ്ങള്‍ വരുത്തുന്നതോടെ നിങ്ങളുടെ ജീവിതത്തില്‍ കാര്യമായ മാറ്റം കാണാന്‍ സാധിക്കും.

Leave a Comment