ഗുരുവായൂരപ്പന് വഴിപാടായി ഗ്രാൻഡ് ഐ 10 കാർ

Written by Taniniram

Published on:

തൃശൂര്‍: ഗുരുവായൂരപ്പന് സമര്‍പ്പിച്ചത് ഹ്യുണ്ടായുടെ പുതിയ മോഡല്‍ ഗ്രാന്‍ഡ് ഐ 10 കാറാണ്. ശനിയാഴ്ച ഉച്ചതിരിഞ്ഞ് നട തുറന്നപ്പോഴായിരുന്നു സമര്‍പ്പണം.

ദേവസ്വം ചെയര്‍മാന്‍ ഡോ. വി കെ വിജയന്‍ ഹ്യൂണ്ടായിയുടെ കേരള ഡീലര്‍ കേശ് വിന്‍ എം ഡി ഉദയകുമാര്‍ റെഡ്ഡിയില്‍ നിന്നും കാര്‍ ഏറ്റുവാങ്ങി. കളഭം ,തിരുമുടി മാല, പഴം, പഞ്ചസാര ഉള്‍പ്പെടുന്ന ശ്രീഗുരുവായൂരപ്പന്റെ പ്രസാദം ദേവസ്വം ചെയര്‍മാന്‍ അദ്ദേഹത്തിന് നല്‍കി. ദേവസ്വം ഭരണ സമിതി അംഗം കെ പി വിശ്വനാഥന്‍, കേശ് വിന്‍ സി ഇ ഒ സഞ്ചുലാല്‍ രവീന്ദ്രന്‍, ക്ഷേത്രം ഡി എ പ്രമോദ് കളരിക്കല്‍, സ്റ്റോര്‍സ് & പര്‍ച്ചേസ് ഡി എ എം രാധ, മാനേജര്‍ സുനില്‍ കുമാര്‍, ഭക്തജനങ്ങള്‍ എന്നിവര്‍ ചടങ്ങില്‍ സന്നിഹിതരായിരുന്നു.

See also  ഗുരുവായൂർ കണ്ണന് സ്വന്തമായി ഒരു ടണ്ണിലേറെ സ്വർണം; 2000 കോടിയുടെ സ്ഥിരനിക്ഷേപം

Related News

Related News

Leave a Comment