Wednesday, April 30, 2025

കേരളത്തിൽ ശക്തമായ മഴയ്ക്ക് സാദ്ധ്യത; ഏഴ് ജില്ലകൾക്ക് ജാഗ്രതാ നിർദ്ദേശം….

Must read

- Advertisement -

തിരുവനന്തപുരം (Thiruvananthapuram) : മഴ മാറി നിന്ന ഏതാനും ദിവസങ്ങൾക്ക് ശേഷം വീണ്ടും കേരളത്തിൽ മഴ ജാഗ്രത നിർദ്ദേശം. കേന്ദ്ര കാലാവസ്ഥ മുന്നറിയിപ്പ് വിഭാഗമാണ് ഇന്നും നാളെയുമായി വിവിധ ജില്ലകളിൽ യെല്ലോ അലർട്ട് പ്രഖ്യാപിച്ചിട്ടുള്ളത്. എറണാകുളം, ഇടുക്കി, തൃശൂർ, കോഴിക്കോട്, വയനാട്, കണ്ണൂർ, കാസർകോട് ജില്ലകളിലാണ് കേന്ദ്ര കാലാവസ്ഥാ വിഭാഗം യെല്ലോ അലേർട്ട് പ്രഖ്യാപിച്ചിട്ടുള്ളത്.

മദ്ധ്യപടിഞ്ഞാറൻ ബംഗാൾ ഉൾക്കടലിനു മുകളിൽ ശക്തമായ ചക്രവാതച്ചുഴി സ്ഥിതിചെയ്യുന്നുണ്ട് . മറ്റൊരു ചക്രവാതച്ചുഴി മ്യാന്മാറിനു മുകളിൽ സ്ഥിതി ചെയ്യുന്നു. ഇവ രണ്ടിന്റെയും സ്വാധീനത്തിൽ സെപ്തംബർ 23 ഓടെ മദ്ധ്യ പടിഞ്ഞാറൻ ബംഗാൾ ഉൾകടലിന് മുകളിൽ ന്യുന മർദ്ദം രൂപപ്പെടാൻ സാദ്ധ്യതയുണ്ടെന്നും ഇത് കേരളത്തിലെ മഴ സാഹചര്യം വീണ്ടും ശക്തമാക്കുന്നുവെന്നുമാണ് കേന്ദ്ര കാലാവസ്ഥ വകുപ്പ് നിർദ്ദേശം നൽകിയിരിക്കുന്നത്.

ഇതേ തുടർന്ന് കേരളത്തിൽ നേരിയ, ഇടത്തരം മഴ അടുത്ത ഏഴ് ദിവസം തുടരാൻ സാധ്യതയുണ്ട്. ഒറ്റപ്പെട്ട സ്ഥലങ്ങളിൽ വരും ദിവസങ്ങളിൽ ശക്തമായ മഴയും ഉണ്ടാകും.

See also  കളിക്കുന്നതിനിടെ നാല് വയസ്സുകാരൻ മാൻഹോളിലേക്ക് വീണു ദാരുണാന്ത്യം…
- Advertisement -

More articles

LEAVE A REPLY

Please enter your comment!
Please enter your name here

- Advertisement -spot_img

Latest article