സ്വർണ വില ഇന്നും കൂടി… പവൻ 56000ത്തിലേക്ക് |Gold Rate Today

Written by Taniniram

Published on:

സംസ്ഥാനത്ത് സ്വര്‍ണവില വീണ്ടും കുതിക്കുന്നു. 55840 രൂപയാണ് ഒരു പവന്‍ സ്വര്‍ണത്തിന്റെ ഇന്നത്തെ വില. ഇത് സര്‍വ്വകാല റിക്കോര്‍ഡാണ്. ഇന്ന് പവന് 160 രൂപയാണ് കൂടിയത്. ഗ്രാമിന് 20 രൂപ വര്‍ധിച്ച് 6980 രൂപയായി. ശനിയാഴ്ച വില 55680ലെത്തിയിരുന്നു.

മേയില്‍ രേഖപ്പെടുത്തിയ പവന് 55,120 എന്ന റെക്കോര്‍ഡ് തിരുത്തിയാണ് കഴിഞ്ഞ ദിവസം സ്വര്‍ണ വില കുതിച്ചത്. ഈ മാസത്തിന്റെ തുടക്കത്തില്‍ 53,360 രൂപയായിരുന്നു സ്വര്‍ണവില. സെപ്റ്റംബര്‍ 16നാണ് സ്വര്‍ണവില വീണ്ടും 55,000 കടന്നത്. സെപ്റ്റംബര്‍ 2 മുതല്‍ 5 വരെ മാറ്റമില്ലാതെ തുടര്‍ന്ന 53,360 രൂപയാണ് ഈ മാസം രേഖപ്പെടുത്തിയ ഏറ്റവും കുറഞ്ഞ നിരക്ക്.

See also  വയനാടിന് സഹായഹസ്തവുമായി സിനിമാലോകം

Leave a Comment