Friday, April 18, 2025

വയനാട്ടിൽ നവജാത ശിശുവിന്റെ കൊലപാതകം, പൊലീസിനോട് കുറ്റം സമ്മതിച്ച് പ്രതികൾ

Must read

- Advertisement -

വയനാട്ടിൽ നവജാത ശിശുവിനെ കൊലപ്പെടുത്തിയെന്ന് കുറ്റം സമ്മതിച്ച് നേപ്പാൾ സ്വദേശികളായ പ്രതികൾ. പൊലീസിൻ്റെ ചോദ്യം ചെയ്യലിലാണ് പ്രതികളായ മഞ്ജു, ഭർത്താവ് അമർ, മകൻ റോഷൻ എന്നിവർ കുറ്റം സമ്മതിച്ചത്. റോഷൻ്റെ ഭാര്യ പാർവതിയുടെ പരാതിയിലാണ് പൊലീസ് ഇവരെ അറസ്റ്റ് ചെയ്തത്. വയനാട്ടിലെ കൽപ്പറ്റയിൽ നവജാത ശിശുവിനെ ഭര്‍ത്താവും മാതാപിതാക്കളും ചേര്‍ന്ന് കൊലപ്പെടുത്തിയെന്ന പരാതിയുമായാണ് നേപ്പാള്‍ സ്വദേശിനിയായ യുവതി പൊലീസ് സ്റ്റേഷനിലെത്തിയത്. 

ഗര്‍ഭം അലസിപ്പിക്കാന്‍ മഞ്ജു മരുന്ന് നല്‍കിയെന്നാണ് പാര്‍വതിയുടെ പരാതി. കുടുംബ പ്രശ്‌നമാണ് കൊലപാതകത്തിലേക്ക് നയിച്ചത്. കുഞ്ഞിനെ കൊല്ലാന്‍ മഞ്ജുവിന് സംരക്ഷണം ഒരുക്കിയത് ഭര്‍ത്താവും മകനുമാണെന്ന് പൊലീസ് പറഞ്ഞു. അതേസമയം, കുഞ്ഞിന്റെ മൃതദേഹം എവിടെ ഉപേക്ഷിച്ചുവെന്ന് കണ്ടെത്താനായില്ല. പാര്‍വതിയുടെ പരാതിയില്‍ കല്‍പ്പറ്റയിലെ വീട്ടില്‍ പൊലീസ് പരിശോധന നടത്തിയിരുന്നു. അന്വേഷണം തുടരുകയാണെന്നും നിലവില്‍ വീട്ടില്‍ നിന്ന് ഒന്നും കണ്ടെത്താനായിട്ടില്ലെന്നും പൊലീസ് അറിയിച്ചു.

See also  ഏയ് ബനാനേ ഒരു പൂ തരാമോ ഏയ് ബനാനേ ഒരു കായ് തരാമോ .. ഈ ഗാനമെഴുതുന്നവർ ഭാസ്‌കരൻ മാസ്റ്ററുടെ കുഴിമാടത്തിൽ ചെന്ന് നൂറുതവണ തൊഴണം
- Advertisement -

More articles

LEAVE A REPLY

Please enter your comment!
Please enter your name here

- Advertisement -spot_img

Latest article