കവിയൂർ പൊന്നമ്മയെ അവസാനമായി ഒരു നോക്ക് കാണാൻ മോഹൻലാലും മമ്മൂട്ടിയും എത്തി

Written by Taniniram

Published on:

കവിയൂര്‍ പൊന്നമ്മയ്ക്ക് ആദരാഞ്ജലികള്‍ അര്‍പ്പിച്ച് മലയാള സിനിമാ ലോകം.കവിയൂര്‍ പൊന്നമ്മയ്ക്ക് അന്ത്യാഞ്ജലി അര്‍പ്പിക്കാന്‍ മലയാള സിനിമയില്‍ നിന്ന് നിരവധി പേരാണ് പൊതുദര്‍ശനം നടക്കുന്ന കളമശേരി ടൗണ്‍ ഹാളിലേയ്ക്ക് ഒഴുകിയെത്തുന്നത്. മോഹന്‍ലാല്‍, മമ്മൂട്ടി, സിദ്ദീഖ്, കുഞ്ചന്‍, മനോജ് കെ ജയന്‍, രവീന്ദ്രന്‍ സംവിധായകന്മാരായ രഞ്ജി പണിക്കര്‍, ബി ഉണ്ണികൃഷ്ണന്‍ തുടങ്ങി നിരവധി പേര്‍ അവസാനമായി ഒരുനോക്ക് കാണാന്‍ എത്തി.

കാന്‍സര്‍ രോഗചികിത്സയിലായിരുന്ന പൊന്നമ്മയുടെ അന്ത്യം ഇന്നലെ വൈകിട്ട് 5.30ന് ലിസി ആശുപത്രിയില്‍ ആയിരുന്നു. ഇന്നു രാവിലെ 9 മുതല്‍ 12 വരെ കളമശേരി ടൗണ്‍ഹാളിലെ പൊതുദര്‍ശനത്തിനുശേഷം വൈകിട്ട് 4 ന് ആലുവയ്ക്ക് സമീപം കരുമാലൂരിലെ വീട്ടുവളപ്പില്‍ സംസ്‌കാരം.

See also  നെയ്യാറ്റിൻകര താലൂക്ക് ആശുപത്രിയിൽ കിഡ്നി സ്റ്റോൺ ചികിത്സയ്ക്ക് കുത്തിവയ്പെടുത്ത യുവതി അബോധാവസ്ഥയിൽ; ഡോക്ടർക്കെതിരെ പോലീസ് കേസെടുത്തു

Related News

Related News

Leave a Comment