മുഖ്യമന്ത്രിയുടെ പൊളിറ്റിക്കല്‍ സെക്രട്ടരി പി.ശശിക്കെതിരെ ആരോപണങ്ങളുമായി പി.വി.അന്‍വര്‍ എം.എല്‍.എ. സര്‍ക്കാരിനെ ചീഞ്ഞ അവസ്ഥയിലെത്തിച്ചത് പി.ശശിയെന്ന് പി.വി.അന്‍വര്‍. മുന്നണിയെയും ശശി പ്രതിസന്ധിയിലാക്കി. അദ്ദേഹത്തിന് വേറെ അജന്‍ഡയാണുള്ളത്. ആഭ്യന്തര വകുപ്പ് കൈകാര്യം ചെയ്യുന്നത് പൊളിറ്റിക്കല്‍ സെക്രട്ടറിയാണെന്നും മുഖ്യമന്ത്രിയും ജനങ്ങളും തമ്മിലുള്ള ബന്ധത്തിന് തടസ്സം ശശിയാണെന്നും അന്‍വര്‍ ആരോപിച്ചു. എഡിജിപിയെ സംരക്ഷിക്കുന്നത് പി.ശശിയാണ്. ഷാജന്‍ സ്‌കറിയയുടെ കേസ് അട്ടിമറിച്ചതിന് ശശിക്ക് എന്തെങ്കിലും കിട്ടിയോ എന്നറിയില്ലെന്നും എന്നാല്‍ അജിത്കുമാറിന് കോടികള്‍ കിട്ടിയെന്നത് ഉറപ്പാണെന്നും അന്‍വര്‍ ആരോപിച്ചു.
എ.ഡി.ജി.പി എംആര്‍ അജിത് കുമാറിനെതിരെ കൂടുതല്‍ തെളിവുകള്‍ പുറത്തുവിട്ട് അന്‍വര്‍ പി.വി.അന്‍വര്‍. ഭൂമി വാങ്ങിയതുമായി ബന്ധപ്പെട്ടുള്ള തെളിവുകളും അന്‍വര്‍ പുറത്തുവിട്ടു.