നടിയെ ആക്രമിച്ച കേസിൽ ഒന്നാം പ്രതി പൾസർ സുനി പുറത്തേക്ക് ; കർശന വ്യവസ്ഥകളോടെ ജാമ്യം

Written by Taniniram

Published on:

കൊച്ചിയില്‍ നടിയെ ആക്രമിച്ച കേസിലെ ഒന്നാംപ്രതി പള്‍സര്‍ സുനിക്ക് കോടതി കര്‍ശന ഉപാദികളോടെ ജാമ്യം അനുവദിച്ചു. എറണാകുളം പ്രിന്‍സിപ്പല്‍ സെഷന്‍സ് കോടതിയാണ് വ്യവസ്ഥകളോടെ ജാമ്യം അനുവദിച്ചത്. മാധ്യമങ്ങളോട് സംസാരിക്കരുത്, സാക്ഷികളെ സ്വാധീനിക്കരുത്, ഒരു സിം കാര്‍ഡ് മാത്രമേ ഉപയോഗിക്കാവൂ, രണ്ട് ആള്‍ജാമ്യം വേണം, ഒരു ലക്ഷംരൂപയുടെ ബോണ്ട് കെട്ടിവയ്ക്കണം എന്നിവയാണു ജാമ്യ വ്യവസ്ഥകള്‍.

ജാമ്യവ്യവസ്ഥയില്‍ എന്തൊക്കെ ഉള്‍പ്പെടുത്താമെന്നു വിചാരണക്കോടതിക്ക് തീരുമാനിക്കാമെന്ന് സുപ്രീം കോടതി നേരത്തേ വ്യക്തമാക്കിയിരുന്നു. ഒരാഴ്ചയ്ക്കുള്ളില്‍ ഇക്കാര്യം തീരുമാനിക്കണം എന്നായിരുന്നു സുപ്രീം കോടതിയുടെ നിര്‍ദേശം. തുടര്‍ന്ന് പള്‍സര്‍ സുനിയുടെ അഭിഭാഷകന്‍ സുപ്രീം കോടതി ഉത്തരവ് ഇന്നലെ വിചാരണ കോടതിയില്‍ സമര്‍പ്പിച്ചിരുന്നു.

See also  കാനം രാജേന്ദ്രന് ഇരിങ്ങാലക്കുട പൗരാവലിയുടെ അനുശോചനം

Related News

Related News

Leave a Comment