Tuesday, April 8, 2025

കൊൽക്കത്തയിൽ ഡോക്ടർമാർ സമരം പിൻവലിച്ചു ; ഒപി ബഹിഷ്ക്കരണം തുടരും

Must read

- Advertisement -

കൊൽക്കത്തജൂനിയർ ഡോക്ടറെ ബലാത്സംഗം ചെയ്ത് കൊലപ്പെടുത്തിയ സംഭവത്തിൽ  നീതി തേടി സമരം ചെയ്‌ത ഡോക്ടർമാർ പണിമുടക്ക്‌ താൽകാലികമായി പിൻവലിച്ചു. അത്യാഹിത വിഭാഗമടക്കമുള്ള അവശ്യസേവനങ്ങൾ ശനിയാഴ്‌ച മുതൽ പുനരാരംഭിക്കും. എന്നാൽ ഒപി ബഹിഷ്‌കരണം തുടരുമെന്ന്‌ ഡോക്ടർമാർ അറിയിച്ചു. മുഖ്യമന്ത്രി മമത ബാനർജിയുമായി നടത്തിയ ചർച്ച പരാജയപ്പെട്ടതിനെ തുടർന്ന്‌ ചീഫ്‌ സെക്രട്ടറി ഡോക്ടർമാരുമായി ചർച്ച നടത്തിയിരുന്നു. തുടർന്നാണ്‌ തീരുമാനം.

ജോലിയിലേക്കുള്ള ഭാഗികമായ തിരിച്ചുവരവ് ഒരു തരത്തിലും തങ്ങളുടെ പ്രക്ഷോഭം അവസാനിപ്പിക്കലല്ലെന്ന്‌ ഡോക്ടർമാർ വ്യക്തമാക്കി. തങ്ങളുടെ ആവശ്യങ്ങൾ അംഗീകരിക്കുന്നതിൽ വീഴ്‌ച വരുത്തിയാൽ വീണ്ടും സമരം ആരംഭിക്കുമെന്നും ഡോക്ടർമാർ അറിയിച്ചു.

See also  ചീഫ് സെക്രട്ടറിയുൾപ്പെടെയുളള മുതിർന്ന മേലുദ്യോഗസ്ഥർക്കെതിരെ എൻ .പ്രശാന്തിന്റെ വക്കീൽ നോട്ടിസ്…പരസ്യമായി മാപ്പ് പറയണം
- Advertisement -

More articles

LEAVE A REPLY

Please enter your comment!
Please enter your name here

- Advertisement -spot_img

Latest article