Thursday, April 3, 2025

മകളുടെ വിവാഹത്തിൽ പങ്കെടുക്കാൻ ഗൾഫിൽ നിന്നെത്തി, വീട്ടിലേക്ക് മടങ്ങവേ കാറപകടം, അച്ഛനും മകൾക്കും ദാരുണാന്ത്യം

Must read

- Advertisement -

ആലപ്പുഴ : ഒരു നാടിനെ മുഴുവന്‍ കണ്ണീരിലാഴ്ത്തി അച്ഛന്റെയും മകളുടെയും മരണം. മകളുടെ വിവാഹത്തില്‍ പങ്കെടുക്കാനായി വിദേശത്ത് നിന്നും എത്തിയ അച്ഛനും മകളും എയര്‍പോര്‍ട്ടില്‍ നിന്നും വീട്ടിലേക്ക് മടങ്ങവേ വാഹനാപകടമുണ്ടായത്. ആലപ്പുഴയില്‍ ദേശീയപാതയിലുണ്ടായ വാഹനാപകടത്തിലാണ് വളളികുന്നം സ്വദേശി സത്താര്‍, മകള്‍ ആലിയ എന്നിവര്‍ മരിച്ചത്. ആലിയയുടെ വിവാഹ ആവശ്യങ്ങള്‍ക്കായി വിദേശത്ത് നിന്ന് വീട്ടിലേക്ക് വരും വഴി നിര്‍ത്തിയിട്ടിരുന്ന ലോറിയില്‍ കാറിടിച്ചാണ് അപകടമുണ്ടായത്.

വര്‍ഷങ്ങളായി വിദേശത്തുളള സത്താര്‍, മകളുടെ വിവാഹത്തിനായാണ് സൗദിയിലെ മദീനയില്‍നിന്നും നാട്ടിലേക്ക് വന്നത്. നെടുമ്പാശ്ശേരി വിമാനത്താവളത്തില്‍ നിന്ന് സത്താറിനെയും കൂട്ടി കുടുംബം വീട്ടിലേക്ക് വരും വഴിയാണ് ദാരുണമായ അപകടമുണ്ടായത്. ഇവര്‍ സഞ്ചരിച്ച ഇന്നോവ കാര്‍ നിയന്ത്രണം തെറ്റി റോഡരികില്‍ നിര്‍ത്തിയിട്ടിരുന്ന ലോറിയിലേക്ക് ഇടിച്ചുകയറുകയായിരുന്നു. ഇടിയുടെ ആഘാതത്തില്‍ കാര്‍ ഭാഗികമായി തകര്‍ന്നു. കാറിന്റെ ഇടതുവശത്തായിരുന്നു സത്താറും ആലിയയും ഇരുന്നത്. ഗുരുതരമായി പരിക്കേറ്റ ആലിയയെയും സത്താറിനെയും ആശുപത്രിയിലെത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല.

See also  മാനവീയം വീഥിയിലെ 'സേവ് ദ് ഡേറ്റ്' നു ഇനിമുതൽ…..
- Advertisement -

More articles

LEAVE A REPLY

Please enter your comment!
Please enter your name here

- Advertisement -spot_img

Latest article