പാലക്കാട് നിർഭയ കേന്ദ്രത്തിൽ നിന്നും കാണാതായ മൂന്ന് പെൺകുട്ടികളെയും കണ്ടെത്തി

Written by Taniniram

Published on:

പാലക്കാട്: പാലക്കാട് നിര്‍ഭയ കേന്ദ്രത്തില്‍ നിന്നും കാണാതായ മൂന്ന് പെണ്‍കുട്ടികളെയും ഒടുവില്‍ കണ്ടെത്തി. പോക്‌സോ കേസ് അതിജീവിത ഉള്‍പ്പടെ പതിനേഴ് വയസുള്ള രണ്ടു കുട്ടികളേയും 14 കാരിയെയുമാണ് രണ്ട് ദിവസങ്ങള്‍ക്ക് മുമ്പ് കാണാതായത്. ഇന്നലെ വൈകുന്നേരത്തോടെയാണ് 17കാരിയെ കണ്ടെത്തിയത്. പെണ്‍കുട്ടി നേരെ വീട്ടിലേക്കാണ് എത്തിയത്.

സ്വന്തം വീട്ടിലേക്ക് തിരികെ പോവണമെന്ന ആഗ്രഹം കൊണ്ടാണ് കേന്ദ്രത്തില്‍ നിന്നും രക്ഷപ്പെട്ടതെന്നാണ് പെണ്‍കുട്ടി മൊഴി നല്‍കിയത്. വീട്ടിലേക്ക് മടങ്ങുമെന്ന് അറിയിച്ചാണ് പരസ്പരം പിരിഞ്ഞതെന്നും പെണ്‍കുട്ടിയുടെ മൊഴിയില്‍ ഉണ്ട്. അവശേഷിച്ച രണ്ട് പേര്‍ക്കായി പോലീസ് രാത്രി വൈകിയും അന്വേഷണം തുടര്‍ന്നിരുന്നു. ഇതിനെ തുടര്‍ന്ന് മണ്ണാര്‍ക്കാട് വെച്ച് സുഹൃത്തിനൊപ്പമാണ് 17കാരിയായ രണ്ടാമത്തെ പെണ്‍കുട്ടിയെ ഒടുവില്‍ കണ്ടെത്തിയത്. 14കാരി പെണ്‍കുട്ടി പാലക്കാട് നിന്നും മണ്ണാര്‍ക്കാട് എത്തിയതായി പോലീസിന് വിവരം ലഭിച്ചിരുന്നു.

ബസിറങ്ങിയതിന്റെ ദൃശ്യങ്ങള്‍ കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തിനൊടുവിലാണ് പെണ്‍കുട്ടിയെ തമിഴ്‌നാട്ടിലെ ബന്ധുവീട്ടില്‍ നിന്നും കണ്ടെത്തിയത്. ഇതോടെ നിര്‍ഭയ കേന്ദ്രത്തില്‍ നിന്നും രക്ഷപ്പെട്ട മൂന്ന് പെണ്‍കുട്ടികളെയും അന്വേഷണ സംഘത്തിന് കണ്ടെത്താന്‍ സാധിക്കുകയായിരിന്നു.

പാലക്കാട് നഗരത്തില്‍ സര്‍ക്കാരിന് കീഴില്‍ പ്രവര്‍ത്തിക്കുന്ന നിര്‍ഭയ കേന്ദ്രത്തിലാണ് സംഭവം നടന്നത്. സുരക്ഷാ ജീവനക്കാരുടെ കണ്ണ് വെട്ടിച്ച് ഇവര്‍ മുറികളില്‍ നിന്നും പുറത്ത് ചാടുകയായിരുന്നു. കാണാതായതില്‍ പോക്സോ അതിജീവിതയും ഉള്‍പ്പെട്ടിട്ടുണ്ടായിരുന്നു.

See also  ബോചെ വിന്‍ ലോട്ടറി, ബോചെ ടീ എന്നീ സ്ഥാപനങ്ങളില്‍ ഗള്‍ഫിലും ഇന്ത്യയിലും തൊഴിലവസരങ്ങള്‍

Related News

Related News

Leave a Comment